ഹോട്ട് ലുക്കില്‍ മലൈക അറോറ

ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണിൽ അതീവ സുന്ദരിയായാണ് ബോളിവുഡ് താരം മലൈക അറോറയുടെ ഇത്തവണത്തെ വരവ്. താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാവിഷയം. പുതിയ ഹോട്ട് ലുക്കും സൈബർ ലോകം ഏറ്റെടുത്തിരിക്കുകയാണ്. 48 കാരിയായ മലൈകയുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യം ആരെയും ആകർഷിക്കുന്നതാണ്.

വൺ ഷോൾഡർ നെക് ലൈനും മിനിമൽ സ്റ്റൈൽ ആക്സസറീസും വേറിട്ട ലുക്ക് നൽകുന്നു. ശരീരത്തോട് ഇഴകി ചേർന്നിരിക്കുന്ന ഗൗണിനോപ്പം ഫ്ലോറൽ ആകൃതിയിലുള്ള കമ്മലും സ്റ്റേറ്റ്മെന്റ് റിങ്ങുമാണ് ധരിച്ചിരിക്കുന്നത്. കണ്ണുകളെ കൂടുതൽ ആകർഷകമാക്കാൻ മെറ്റാലിക് സ്മോക്കി ഐ ഷാഡോ ഉപയോഗിച്ചിരിക്കുന്നു. സ്റ്റൈൽ ചെയ്തിരിക്കുന്നത് മേനക ഹരിസിംഗാനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *