വസ്ത്രധാരണത്തിൽ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ
ഫാഷനബിളായി വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ പെൺകുട്ടികളും. എല്ലാ ചില ചെറിയ അശ്രദ്ധ കൊണ്ട് മൊത്തത്തിലുള്ള ലുക്കിനെ അത് മോശമായി ബാധിക്കുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി ഇത് ഒഴിവാക്കാൻ സാധിക്കും.
ധരിക്കുന്ന വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങൾ തിരഞ്ഞെടുക്കുക.
വസ്ത്രവുമായി മാച്ച് ചെയ്യുന്ന ആഭരണം അല്ലെങ്കിൽ ലുക്ക് തന്നെ മാറിപ്പോകും. മോഡേൺ വസ്ത്രത്തോടൊപ്പം ട്രഡീഷണൽ ഓർണമെൻസ് അണിയരുത്. അതുപോലെ പലരും ലെഗിൻസിനോടൊപ്പം ഷോർട്ട് ടോപ് ധരിക്കാറുണ്ട് ഇതും മോശം ലുക്ക് നൽകുന്നു. ലെഗിൻസിനോടൊപ്പം നീളം കൂടിയതും സൈഡിൽ കട്ടില്ലാത്തതുമായ ടോപ് ധരിക്കുന്നതാണ് നല്ലത്. അതാണ് ഏത് ശരീര ഘടനയുള്ളവർക്കും ഭംഗി. വസ്ത്രത്തിനനുയോജ്യമായ ഹെയർ സ്റ്റൈൽ തിരഞ്ഞെടുക്കുന്നതും നല്ല ലുക്ക് നൽകാൻ സഹായിക്കും. എല്ലാ വസ്ത്രങ്ങൾക്കും ഒരേ ഹെയർ സ്റ്റൈൽ യോജിക്കില്ല. ധരിക്കുന്ന വസ്ത്രത്തിന് അനുസരിച്ച് ഹെയർ സ്റ്റൈലുകൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.