മിസിസ് വേൾഡ് മത്സരത്തിൽ താരമായി ഇന്ത്യക്കാരി നവ്ദീപ് കൗർ
2022 മിസിസ് വേൾഡ് മത്സരത്തിൽ അവസാന പതിനഞ്ച് പേരിൽ ഇടം നേടിയ ഒരു ഇന്ത്യക്കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. നവദീപ് കൗർ ധരിച്ച വസ്ത്രമാണ് ചർച്ചയാകാൻ കാരണം. കോസ്റ്റ്യൂം റൗണ്ടിൽ നവദീപ് ധരിച്ച ഔട്ട് ഫിറ്റാണ് മികച്ച നാഷണൽ കോസ്റ്റ്യൂം ആയി തിരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും പ്രതിനിധീകരിക്കുന്ന വിധത്തിലാണ് നാഷണൽ കോസ്റ്റ്യൂം റൗണ്ടിൽ വസ്ത്രം ധരിക്കേണ്ടത്. എഗ് ഗീ ജാസ്മിൻ ഡിസൈൻ ചെയ്ത ഗോൾഡ് നിറത്തിലുള്ള ഔട്ട്ഫിറ്റാണ് നവദീപ് ധരിച്ചത്. 50 നായിരം ഡയമണ്ട് കല്ലുകളാണ് വസ്ത്രം ഡിസൈൻ ചെയ്യാൻ ഉപയോഗിച്ചത്. കൂടാതെ പേളുകൾ, ക്രിസ്റ്റലുകൾ തുടങ്ങിയവയും ഔട്ട് ഫിറ്റിൽ ഉപയോഗിച്ചിട്ടുണ്ട്. ബ്രോക്കേഡ് , കൊറിയൻ സീക്വിൻ ഫാബ്രിക് തുടങ്ങിയവ വസ്ത്ര നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നു.

മത്സരത്തിൽ വിജയി ആയത് അമേരിക്കയുടെ ഷായ്ളിൻ ഫോർഡ് ആണ്. യു എസ് എ യിലെ ലാസ് വേഗാസിൽ വെച്ചാണ് മത്സരം നടന്നത്.