റഹ്‌മാന്റെ പാട്ടല്ല മാസ്കാണ് ട്രെൻഡ്!

ഏ ആ൪ റഹ്‌മാന്റെ പാട്ടിനെ കുറിച്ച് ആർക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. മിക്ക പാട്ടുകളും ട്രെൻഡിങ്ങാണ്. എന്നാൽ ഇപ്പോൾ റഹ്‌മാന്റെ മാസ്കാണ് ട്രെൻഡിങ്!
ചെന്നൈയിലെ വാക്സിനേഷന്‍ സെന്ററില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച ശേഷം മകനൊപ്പം നില്‍ക്കുന്ന ചിത്രം എ ആര്‍ റഹ്മാന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ ഇരുവരും ധരിച്ച മാസ്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.

കാഴ്ചയില്‍ സിമ്പിൾ ആണെന്നു തോന്നുമെങ്കിലും ഈ മാസ്ക് അത്ര സിമ്പിൾ അല്ല. വെളുത്ത നിറമുള്ള മാസ്കാണ് ഇരുവരും ധരിച്ചത്. വായു മലിനീകരണത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഡ്യുവല്‍ എച്ച്‌ 13 ഗ്രേഡ് എച്ച്‌ ഇപിഎ ഫില്‍ട്ടര്‍ ഉള്ള മാസ്കാണ് ഇത്.

ഏകദേശം 18,148 രൂപയോളമാണ് ഇതിന്റെ വില. ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും ഈ മാസ്കിന്റെ പ്രത്യേകതയാണ്. 99.7 ശതമാനം വരെ വായുശുദ്ധീകരിക്കുകയും ചെയ്യും.

അതേസമയം തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളാണ് ഏആര്‍ റഹ്മാന്‌റെതായി ഒരുങ്ങുന്നത്. ഈ വര്‍ഷമാദ്യം റഹ്മാന്‍ കഥയെഴുതുകയും നിര്‍മ്മിക്കുകയും ചെയ്ത് 99 സോംഗ്‌സ് എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ മുഴുവന്‍ പാട്ടുകളും അദ്ദേഹം തന്നെയാണ് ഒരുക്കിയത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലും എത്തുന്നുണ്ട് റഹ്‌മാൻ. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിന് വേണ്ടിയാണ് ഏആര്‍ റഹ്മാന്‍ സംഗീതമൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *