തായ് ജനതയുടെ ഇഷ്ടഭക്ഷണമായി മുതലയിറച്ചി
ഇത്രയും നാൾ രുചിയോടെ കഴിച്ചിരുന്ന പന്നിയിറച്ചിയിൽ നിന്നും ഒരു കൈ മാറ്റി പരീക്ഷിക്കാനാണ് ഇപ്പോൾ തായ്ലന്റ് ജനതയുടെ തീരുമാനം. എന്താണെന്നല്ലേ. ഇനി അങ്ങോട്ട് മുതലയിറച്ചി കഴിക്കാനാണ് ഉദ്ദേശിക്കുന്നത്. പന്നിയിറച്ചിയുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമാണ് രുചികരമായ മുതലയിറച്ചിയിലേക്ക് നയിച്ചത്. ഇതിന് കോഴിയിറച്ചിയുടെ അതേ രുചിയും കൊഴുപ്പ് വളരെ കുറവും വിലയും തുച്ഛമാണെന്നാണ് ഇവരുടെ അഭിപ്രായം.
പ്രതിമാസം 20,000 മുതലകളോളം ഭക്ഷണമാകുന്നു എന്നാണ് കണക്ക്. ഒരു മുതലയിൽ നിന്നും ഏകദേശം 12 കിലോഗ്രാം വരെ ഇറച്ചി കിട്ടും. പോരാത്തതിന് നല്ല പ്രോട്ടീനും മുതലയിറച്ചിയിൽ അടങ്ങിയിട്ടുണ്ട്. ഒരു കിലോയ്ക്ക് 150 ബാത് അതായത് 236 രൂപ വിലവരും. റീട്ടെയിൽ വിലയിൽ കിലോയ്ക്ക് 70ബാത് അതായത് 157 രൂപ.പന്നിയിറച്ചിക്കാണെങ്കിൽ കിലോയ്ക്ക് 200 ബാതാണ്. ഇന്ത്യൻ രൂപയിൽ 450 രൂപ വരെ നൽകേണ്ടിവരും. നാട്ടിൽ പന്നിപ്പനി പടർന്നു പിടിക്കുന്നതും പന്നികൾ ചത്തൊടുങ്ങുന്നതുമാണ് ഇവിടെ പന്നിയിറച്ചി കിട്ടാത്തതിനു പ്രധാനകാരണം.