ടൈം ലൂപ്പ് ഹൊറർ ചിത്രം ആത്മ
എസ് കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് കെ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന
“ആത്മ”എന്ന ടൈം ലൂപ്പ് ഹൊറർ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളത്ത് വെച്ച് നടന്നു.
സ്ഫടികം ജോർജ്,സാദിഖ്,കലാഭവൻ ഹനീഫ്,കനകലത,ബിന്ദു വരാപുഴ,മിനി അരൂൺ,തനൂജ,ദൃശ്യം സുമേഷ്,ദൃശ്യംഅജിത്,കൊച്ചിൻ മനാഫ്,എന്നിവരെ കൂടാതെ പുതുമുഖങ്ങളായ ജയരാജ്,അനസ് ,ബിബിഷ്, രാജേഷ് ജന,അനീഷ്ശാന്തിപുരം,ശ്രീജിത്ത്,കുട്ടി,അഷ്‌റഫ്‌കൊമ്പാറ,ഷിബിൻ,ഷഫീഖ്,ഷാനവാസ്,അനന്ദു,ബെൻസൺ,അൽമാസ്,ടിനു,ഷാജി ചേർത്തല,ഷംനാസ്,അഖിൽ,ആൽബിൻ,ശ്യാമജപാലക്കാട്,സജറത്ത്ഇബ്രാഹിം,വൈഗ,രേഖ,ആൻവിയ,അൻസിയ,വിപില,ദേവി നന്ദന,ഫാത്തിമ,സാന്തിന,അഞ്ജലി,ശിഖ,ശൈലജ,ആൽബിയ, ബേബി റെയാ റോയ്, ബേബി കറ്റ്ലിൻ ,മാസ്റ്റർ അൽഫി, മാസ്റ്റർ അദർവ്, എന്നിവരും അഭിനയിക്കുന്നു.
എസ് കെ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.മലയാളം തമിഴ് തെലുങ്കു ഹിന്ദി എന്നീ നാല് ഭാഷകളിലായി മൂന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം രണ്ട് ഭാഗങ്ങളിലായിട്ടാണ് ഒടിടി യിൽ റിലീസ് ചെയ്യുന്നത്.
ക്യാമറ-കെ പി നമ്പ്യാതിരി,എഡിറ്റർ-രാജേഷ് മംഗലക്കൽ,ആർട്ട്‌സ്-എം ബാവ,പ്രൊഡക്ഷൻ കൺട്രോളർ-സജി ജോസഫ്, വിഎഫ്എക്സ്- സത്യ,കോസ്റ്റുസ്-കുമാർ എടപ്പാൾ,മേക്കപ്പ്-അഹമ്മദ് റഷീദ്, മ്യൂസിക്, പശ്ചാത്തല സംഗീതം-
മുരളി അപ്പാടത്ത്.
പുഷ്പയിലെ സാമി എന്ന തമിഴ് ഗാനം പാടിയ സെന്തിൽ രാജലക്ഷ്മിയാണ് ഗാനമാലപിക്കുന്നത്.അസോസിയേറ്റ് ഡയറക്ടർ-രവി എം ബാല,ഫിനാൻസ് കൺട്രോളർ-അനീഷ് ശാന്തിപുരം,പ്രൊഡക്ഷൻ മാനേജർ-അഷ്‌റഫ് കൊമ്പറ,എഡിഎസ്,പ്രീതി ദേശം, ജാൻസി ചെങ്ങന്നൂർ.ഏപ്രിൽ അവസാനം ആത്മയുടെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിക്കും.
പി ആർ ഒ-എ എ എസ് ദിനേശ്.