38 വര്‍ഷങ്ങള്‍ക്ക് ശേഷം 26 ലക്ഷം വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്ന രാജ്യം?,,,

കോവിഡ് സാഹചര്യത്തിന് അല്‍കുറവ് വന്നതോടെ ചില വിവാഹിതരാകാൻ പോകുന്നവർ ആഡംബര ആഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ്. ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്ന വർഷം എന്ന 38 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് അമേരിക്ക ഈ വർഷം 26 ലക്ഷം വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്. 1984ലാണ് അവസാനമായി അമേരിക്കയിൽ 26 ലക്ഷം വിവാഹങ്ങൾ നടന്നത്.

സാധാരണ വാരാന്ത്യങ്ങളിലാണ് യുഎസിൽ വിവാഹങ്ങൾ നടക്കാറുള്ളതെങ്കിലും ഇത്തവണ മിക്ക വിവാഹ ചടങ്ങുകളും പ്രവൃത്തി ദിനങ്ങളിൽ തന്നെയാണ് നടക്കുക. ഒരു ഓൺലൈൻ വെഡ്ഡിംഗ് പ്ലാനർ കമ്പനി നടത്തിയ സർവേ പ്രകാരം, 3300 വിവാഹങ്ങളുടെ തീയതികൾ പരിശോധിച്ചപ്പോൾ പ്രവൃത്തി ദിവസങ്ങളിലെ വിവാഹങ്ങൾ 11 ശതമാനം വർദ്ധിച്ചതായി കണ്ടെത്തി. പ്രവൃത്തി ദിവസങ്ങളിൽ വിവാഹങ്ങൾ നടത്താൻ പലപ്പോഴും ആളുകൾ മടിക്കാറുണ്ട്.

ഇന്ത്യയിൽ കഴിഞ്ഞ വർഷം നവംബർ 14 നും ഡിസംബർ 13 നും ഇടയിൽ 25 ലക്ഷം വിവാഹങ്ങളാണ് നടന്നത്. വ്യാപാരി സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) പറയുന്നതനുസരിച്ച്, ഈ വിവാഹങ്ങൾ 3 ലക്ഷം കോടി രൂപയുടെ ബിസിനസ്സാണ് ഉണ്ടാക്കിയത്. ഈ 25 ലക്ഷം വിവാഹങ്ങളിൽ, ഏകദേശം 1.5 ലക്ഷം വിവാഹങ്ങൾ ഡൽഹിയിൽ നടന്നതായാണ് കണക്കുകൾ.


ചൈനയിൽ വിവാഹങ്ങൾ കുറയുന്നതായി അടിത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ കുത്തനെയുള്ള ഇടിവാണ് ചൈനയിൽ ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *