ലോകത്തിലെ കുഞ്ഞന്‍ ആഡംബരറെസ്റ്റോറന്‍റ്; ഒരു നേരത്തെ ഭക്ഷണത്തിന്‍റെ വില 44000 രൂപ!!!

ലോകത്തിലെ ഏറ്റവുംചെറിയ കുഞ്ഞന്‍ ആഡംബരറെസ്റ്റോറന്‍റ് തങ്ങളാണെന്ന അവകാശവാദവുമായി ‘സോളോ പെർ ഡ്യൂ’ റെസ്റ്റോറന്‍റ്. ഇവിടെ ഒരു സമയം രണ്ടുപേർക്കേ ഭക്ഷണം വിളമ്പാൻ സാധിക്കുകയുള്ളൂ. അതിന് കാരണം വേറൊന്നുമല്ല, അത് അത്രയും ചെറുതാണ് .

ഒരു നേരം ഭക്ഷണം കഴിക്കണമെങ്കിൽ ഇവിടുത്തെ ഭക്ഷണത്തിന് 44000 രൂപയാണ് നൽകേണ്ടി വരുക. ആളൊരു കുഞ്ഞനാണെങ്കിലും അടിപൊളിയായി സെറ്റ് ചെയ്തിരിക്കുന്ന റെസ്റ്റോറന്റാണ് ‘സോളോ പെർ ഡ്യൂ’ . ചെറിയ ഡൈനിംഗ് റൂം 500 ചതുരശ്ര അടിയിൽ താഴെയാണ്. അത് കൂടാതെ റോമിന്റെ വടക്ക് ഭാഗത്തുള്ള വാക്കോൺ വില്ലേജിന് സമീപത്തായി സ്ഥിതി ചെയ്യുന്ന 20 -ാം നൂറ്റാണ്ടിലെ കല്ലുകൊണ്ടുണ്ടാക്കിയ ഒരു മാളികയുടെ ഘടനയാണ് ഈ റെസ്റ്റോറന്റിന്. രണ്ടുപേർക്ക് ഭക്ഷണത്തിന് 44000 രൂപ വാങ്ങിക്കണമെങ്കിൽ സം​ഗതി റെസ്റ്റോറന്റ് ചില്ലറക്കാരനല്ല എന്ന് മനസിലായല്ലോ അല്ലേ? ക്ലാസി ലുക്കാണ് റെസ്റ്റോറന്റിന്.

Leave a Reply

Your email address will not be published. Required fields are marked *