സ്ത്രീയുടെ മുടിക്കെട്ടിനുള്ളിലൊരു കിളിക്കൂട്
പക്ഷി കുഞ്ഞ് തന്‍റെ മുടിയില്‍ കൂട് കെട്ടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി യുവതി. കേട്ടാല്‍ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും സംഗതിശരിയാണെന്നാണ് ഹന്ന എന്ന യുവതി തന്‍റെ ദ ഗാര്‍ഡിയന്‍ എന്ന ബുക്കിലില്‍ പറയുന്നത്.
2013 -ൽ, ഹന്ന ബോൺ-ടെയ്‌ലറും അവളുടെ കാമുകൻ റോബിനും ലണ്ടനിൽ നിന്ന് ഘാനയിലേയ്ക്ക് താമസം മാറി.വിസയുടെ ചില പ്രശ്‍നങ്ങൾ കാരണം ഹന്നയ്ക്ക് ജോലിയ്ക്ക് പോകാൻ സാധിച്ചില്ല. ആസമയം എഴുത്തുകാരികൂടിയായ ഹന്ന പ്രകൃതിയിലേക്ക് ഇറങ്ങി.
ആയിടയ്ക്കാണ് കാറ്റിലും മഴയിലും അകപ്പെട്ട ഒരു കിളികുഞ്ഞിനെ ഹന്നയ്ക്ക് ലഭിക്കുന്നത്. തന്‍റെ കൈയ്യില്‍കിട്ടുമ്പോള്‍ ഒരുമാസം മാത്രമായിരുന്നു പ്രായം എന്നും യുവതി പറയുന്നുണ്ട്.ടീ ബിസ്‌ക്കറ്റിന്റെ നിറമുള്ള തൂവലുകളും പെൻസിൽ ലെഡ് പോലൊരു ചെറിയ കൊക്കുമുള്ള അതിന് തന്റെ ചെറുവിരലിന്റെ വലുപ്പമേയുണ്ടായിരുന്നുള്ളൂ എന്ന് ഹന്ന ഓർക്കുന്നു. ഹന്ന അതിനെ ടവ്വലുകൾ നിറച്ച ഒരു കാർഡ്ബോർഡ് പെട്ടിയിലാക്കി.ഹന്ന ആ കൊച്ചുപക്ഷിക്കുഞ്ഞിനെ പരിചരിച്ചു.
അവനെ സംബന്ധിച്ചിടത്തോളം ഞാൻ അവന്റെ അമ്മയായിരുന്നു. അടുത്ത 84 ദിവസങ്ങൾ ആ കുഞ്ഞ് എന്നോടൊപ്പം ജീവിച്ചു” അവൾ തുടർന്നു. “പുൽമേടുകളിൽ നടക്കുമ്പോഴോ, വാഹനമോടിക്കുമ്പോഴോ, വീട്ടിലായിരിക്കുമ്പോഴോ അവൻ എന്റെ അരികിൽ ഇരിക്കും.പറക്കാൻ പഠിച്ചപ്പോൾ, അവൻ എന്റെ കൈയിലും, തോളിലും, തലയിലും പറന്ന് വന്നിരിക്കും. എന്റെ അരക്കെട്ട് വരെ എത്തുന്ന മുടിക്കെട്ടിൽ അവൻ വന്നിരിക്കും. ഓരോ ദിവസവും, അവൻ എന്റെ മുടിയിൽ, എന്റെ കഴുത്തിൽ കൂടുകെട്ടി” ഹന്ന പറഞ്ഞു.അവൻ മുടിയുടെ ഉള്ളിൽ കയറി, കൊക്ക് ഉപയോഗിച്ച് മുടി ഇഴകളും പിണച്ച് വൃത്താകൃതിയിൽ, ഒരു ചെറിയ കൂടൊരുക്കും. പിന്നീട് അതിനുള്ളിൽ കയറി ഇരിക്കും. വൈകീട്ടാകുമ്പോൾ അത് അഴിച്ചുമാറ്റാൻ അവൻ എന്നെ അനുവദിക്കും. എന്നാൽ, അടുത്ത ദിവസം വീണ്ടും കൂടുണ്ടാകാൻ ആരംഭിക്കുമെന്ന് മാത്രം” അവൾ കൂട്ടിച്ചേർത്തു.
.