സമ്മറില്‍ ചെയ്യാവുന്ന രണ്ട് ഫേസ്പാക്ക്
ചൂടുകാലത്ത് സ്കിന്‍ പ്രോബ്ലം പൊതുവെ കൂടുതലാണ്.കടുത്ത ചൂടേറ്റ് ചർമ്മം കരുവാളിക്കുക, കറുത്തപാടുകളും കുരുക്കളും പ്രത്യക്ഷപ്പെടുക, പിഗ്മെന്റേഷൻ എന്നിങ്ങനെ നീളുന്നു.
ശരിയായ പരിചരണം നല്കി ഈ പ്രശ്നത്തില്‍ നിന്നെല്ലാം ചര്‍മ്മത്തെ സംരക്ഷിച്ച് എടുക്കാവുന്നതാണ്.ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയെന്നതാണ് പരമപ്രധാനം. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശീലമാക്കുക.
കുക്കുംബർ ഫേസ് പായ്ക്ക്
ഫേസ് പായ്ക്കിനൊപ്പം സ്ക്രബ്ബിംഗിലൂടെ മുഖത്തെ ഡെഡ് സ്കിൻ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുഖത്ത് കുക്കുംബർ ഫേസ് പായ്ക്കിടാം. കുക്കുംബർ മുറിച്ച് കഷണങ്ങളാക്കിയത് മിക്സറിൽ തരിതരിയായി അരയ്ക്കുക. അതിൽ അൽപം പഞ്ചസാരയും ചേർത്ത് ഫ്രിഡ്ജിൽ വയ്ക്കുക. ഇനി മുഖത്ത് മുഴുവനായും ഇടുക. ഉണങ്ങിയശേഷം ചെറുതായി നനച്ച് ഉരച്ച് കഴുകുക. ഇതുവഴി ഡെഡ് സ്കിൻ മാറി കിട്ടും.
തൈര് ഫേസ് പായ്ക്ക്
കടുത്ത ചൂടിൽ ചർമ്മത്തിന് തണുപ്പ് പകരാൻ സഹായിക്കാനാണ് തൈര് ഫേസ് പായ്ക്ക്. അതിനായി ഒരു വലിയ സ്പൂൺ തൈരിൽ ഒരു ചെറിയ സ്പൂൺ സാൻഡൽ പൗഡർ ചേർത്ത് മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് മുഖം നന്നായി കഴുകുക. മുഖത്ത് നല്ല ഫ്രഷ് ഫീൽ ഉണ്ടാകും.