മുഖകാന്തിക്ക് റാഗി ഫേസ്പാക്ക്

ആരോഗ്യത്തിന് പോലെ തന്നെ ചർമ്മത്തിനും ഏറെ നല്ലതാണ് റാഗി. ഇതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ വളരെ പ്രശസ്തമാണ്. അതുപോലെ ചർമ്മത്തിനും റാഗി പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാൻ റാഗി സഹായിക്കും. മുഖക്കുരുവും ഹൈപ്പർ പിഗ്മൻ്റേഷൻ പോലെയുള്ള പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ റാഗി സഹായിക്കും. അതുപോലെ ചർമ്മത്തിലെ ചുളിവുകളും വരകളും മാറ്റാനും റാഗി സഹായിക്കും.

റാഗി ഫേസ്പാക്ക്

ആദ്യം റാഗിയും തൈരും ചേർത്തൊരു പേസ്റ്റ് തയാറാക്കി എടുക്കുക. ഇനി ഇതിലേക്ക് 1 ടീസ്പൂൺ നാരങ്ങ നീരും 1 ടീ സ്പൂൺ തേനും ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് മുഖത്തിട്ട് ഒരു 20 മിനിറ്റിന് ശേഷം കഴുകി വ്യത്തായിക്കാവുന്നതാണ്. കണ്ണിൻ്റെ ഭാഗം ഒഴിവാക്കാൻ മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *