ഗ്ലാമറസ് ലുക്കില്‍ പ്രയാഗമാര്‍ട്ടിന്‍
പ്രയാഗ മാർട്ടിന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഫാഷൻ ഷോയിൽ അതീവ ഗ്ലാമറാസിട്ടാണ് താരം റാംപ് വാക്ക് ചെയ്തത്.നോർത്തിന്ത്യൻ സ്റ്റൈലിലെത്തിയ താരത്തിന്റെ ലുക്ക് ഹൈലൈറ്റ് ചെയ്തിരിക്കുന്നത് ഡാർക്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കാണ്.
കറുത്ത നിറത്തിലുള്ള ലിപ്സ്റ്റിക്കും പൊട്ടും മാത്രമാണ് ആകെയുള്ള മേക്കപ്പ്. ഇടതുകൈയിൽ ഒരു വാച്ച് കെട്ടിയിട്ടുണ്ട്.
ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് പ്രയാഗ മാർട്ടിൻ. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന നാദിർഷ ചിത്രമാണ് പ്രയാഗ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ് താരം. സൂര്യയ്‌ക്കൊപ്പം അഭിനയിച്ചുകൊണ്ട് തെന്നിന്ത്യൻ സിനിമാപ്രേമികളുടെ മനം കവരുവാനും താരത്തിന് സാധിച്ചു. ഭൂമിയിലെ മനോഹര സ്വകാര്യം ആണ് താരം ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.