വൈലാകുന്നത് ഇങ്ങനെയും; ഇത് നിര്‍ത്തണമെന്ന് സര്‍ക്കാര്‍

വൈറലാകാനും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാനും വേറിട്ട വഴി അന്വേഷിക്കുന്നവരാണ് അധികവും. വൈറാലാകാനുള്ള ജനങ്ങളുടെ പ്രവൃത്തി കമ്പോടിയന്‍ സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

‘പെനിസ് പ്ലാന്റ്’ (Penis plant) എന്നറിയപ്പെടുന്ന നേപ്പന്തസ് ഹോൾഡെനിയാണ് (Nepenthes holdenii) ആ ചെടി. ലിം​ഗത്തിന്റെ ആകൃതിയാണ് എന്നതിനാൽ തന്നെ നിരവധിപ്പേരാണ് ഈ ചെടിക്കൊപ്പം ചിത്രങ്ങളും വീഡിയോയും എടുക്കുന്നത്. എന്നാൽ, ഈ സസ്യങ്ങൾ ഭൂമിയിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നും അതിനാൽ തന്നെ ഇത്തരം പ്രവണതകളവസാനിപ്പിക്കണം എന്നും കംബോഡിയൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കയാണ്.

നിരവധി സ്ത്രീകൾ ഈ ചെടികൾ പറിച്ചെടുക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. തുടർന്നാണ് ബുധനാഴ്ച പരിസ്ഥിതി മന്ത്രാലയം കർശനമായ നിർദ്ദേശം പുറപ്പെടുവിച്ചത്. പടിഞ്ഞാറൻ കംബോഡിയയിലെ പർവതപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു ഉഷ്ണമേഖലാ സസ്യമാണ് നേപ്പന്തസ് ഹോൾഡെനി. ‌പുരുഷലിം​ഗത്തോട് സാമ്യമുള്ളതിനാൽ ‘പെനിസ് പ്ലാന്റ്’ എന്ന് വിളിക്കപ്പെടുന്ന ഈ പുഷ്പം വളരെക്കാലമായി ഒരു സംരക്ഷിത ഇനമാണ്.

മൂന്ന് സ്ത്രീകൾ ഓൺലൈനിൽ വൈറലാകുന്നതിന് വേണ്ടി ഈ ചെടികൾ പറിച്ചെടുക്കുന്നതിന്റെ വീഡിയോ വൈറലായതാണ് അടിന്തിരമായി ഇങ്ങനെ ഒരു നിർദ്ദേശം പുറപ്പെടുവിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കാമ്പോട്ട് പ്രവിശ്യയിലെ ബൊകോർ പർവതത്തിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചെടികൾ കണ്ടെത്തിയ സംഘം സന്തോഷത്തോടെ ശബ്ദമുണ്ടാക്കുന്നതും വീഡിയോയിൽ കാണാം.നേരത്തെയും പുരുഷലിം​ഗത്തിന്റെ ആകൃതിയിലുള്ള ചെടികൾ വാർത്തയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *