കാട മുട്ട ബജ്ജി
ചേരുവകൾ
കാട മുട്ട – 18 എണ്ണം
ഉപ്പു – 1/2 ടീസ്പൂൺ
ബജി ബാറ്റർ
ഗോതമ്പു മാവ് – 1/4 കപ്പ്
കടല മാവ് – 1/4 കപ്പ്
അരിപ്പൊടി – 2 ടേബിൾ സ്പൂൺ
മുളകുപൊടി – 1/2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
പെരും ജീരകം – 1 ടീസ്പൂൺ
കായപ്പൊടി – 1/4 ടീസ്പൂൺ + വെള്ളം -1/4 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ + 1/8 ടീസ്പൂൺ
വെള്ളം – 1/2 കപ്പ് +1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
വേവിച്ചെടുത്ത കാട മുട്ട ഈർപ്പം അകറ്റി വയ്ക്കുക .ചൂടായ പാനിൽ എണ്ണ ഒഴിച്ചു ബജി ബാറ്ററിൽ മുട്ട ഓരോന്നായി ഇട്ടു മാവ് നല്ലരീതിയിൽ കോട്ട് ചെയ്തു എണ്ണയിലേക്ക് ഇട്ടു രണ്ടു വശവും നല്ല മൊരിച്ചെടുക്കുക .ചൂടോടുകൂടി നിങ്ങൾക്കിഷ്ടമുള്ള ചമ്മന്തിയോടൊപ്പമോ , സോസിനൊപ്പമോ കഴിക്കാം.
കടപ്പാട് അമ്മച്ചിയുടെ അടുക്കള