മലയാള സിനിമയുടെ കമ്മീഷണര്‍ക്ക് 62ാം പിറന്നാൾ

ഓടയില്‍നിന്ന് ബാലതാരമായി അഭിനയിച്ച് പീന്നീട് മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറിയ സുരേഷ് ഗോപി. മതമോ രാഷ്ട്രീയമോ നോക്കാതെ എതിരാളിയെ പോലും സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്ന വ്യക്തിത്വം, കറകളഞ്ഞ മനുഷ്യസ്നേഹി. ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്തതെങ്കിലും സമൂഹം, പൈതൃകം, അക്ഷത്തെറ്റ് സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, ഇന്നലെ, സമ്മർ ഇൻ ബത്ലഹേം, തെങ്കാശിപട്ടണം, അനുഭൂതി, എൻ്റെ സൂര്യപുത്രിയ്ക്ക് തുടങ്ങിയ സിനിമകളിലും മികച്ച അഭിനയം കാഴ്ചവച്ചു.

ആദ്യ സിനിമയ്ക്ക് ശേഷം1984-ൽ നിരപരാധി എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. 1985-ൽ വേഷം എന്ന തമിഴ് സിനിമയിലും പിന്നീട് 1986-ൽ ടി പി ബാലഗോപാലൻ എം എയിലും അഭിനയിച്ചു. തുടർന്ന് പൂവിന് പുതിയ പൂന്തെന്നൽ, സായംസന്ധ്യ, ഇരുപതാംനൂറ്റാണ്ട്, യുവജനോത്സവം, ഒന്ന് മുതൽ പൂജ്യം വരെ, മനസ്സിലൊരു മണിമുത്ത്, അടിവേരുകൾ, ദൗത്യം, യാഗാഗ്നി, പി.സി. 369, ജനുവരി ഒരു ഓർമ്മ, ഭൂമിയിലെ രാജാക്കന്മാർ, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ന്യൂ ഡൽഹി, 1921, വിറ്റ്നസ്, മൂന്നാം മുറ, ഒരു സിബിഐ ഡയറി കുറിപ്പ് എന്നിങ്ങനെ നിരവധി സിനിമകളിൽ വില്ലനായും ഉപനായകനായും മറ്റും അഭിനയിച്ചുകൊണ്ട് അദ്ദേഹം മലയാള ചലച്ചിത്രരംഗത്ത് സജീവമായി.

മലയാളത്തിലും, തമിഴിലും, തെലുങ്കിലുമായി 250-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നല്ലൊരു ഗായകൻ കൂടിയാണ് അദ്ദേഹം. ഏഷ്യാനെറ്റിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ പ്രോഗാമിന്റെ അവതാരകനായും എത്തി. 1986 ൽ മോഹൻലാലിനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയ ചിത്രമായ രാജാവിന്റെ മകനിലെ കുമാർ ഏന്ന വേഷം ഏറെ ജനശ്രദ്ധ നേടി. പിന്നീട് ന്യൂഡൽഹി, വർണ്ണം, വചനം, ഭൂമിക, ധ്രുവം, ആനവാൽ മോതിരം മുതലായ സിനിമകളിൽ ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും
1992 ൽ രഞ്ജിപണിക്കർ – ഷാജി കൈലാസ് ചിത്രമായ തലസ്ഥാനത്തിലൂടെമുൻ നിരയിലെത്തി.തുടർന്ന് 1994-ൽ എത്തിയ കമ്മീഷണർ എന്ന സിനിമയിലെ ഭരത് ചന്ദ്രൻ ഐ.പി.എസ് എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ മൂന്നാമത്തെ സൂപ്പർ താരമായി.

സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ചിത്രമായ കമ്മീഷണറിലെ ഭരത് ചന്ദ്രൻ ഐ.പി.എസ്. എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ആ സിനിമയിലെ ‘ഓർമ്മയുണ്ടോ ഈ മുഖം’ ഇപ്പോഴും ഹിറ്റായ ഡയലോഗ് ആണ്. കാശ്മീരം, ലേലം, ജനാധിപത്യം, വാഴുന്നോർ, പത്രം, സത്യമേവ ജയതേ, എഫ്.ഐ.ആർ, ക്രൈം ഫയൽ, തെങ്കാശിപ്പട്ടണം, രണ്ടാം ഭാവം, നരിമാൻ എന്നീ സിനിമകളിലൂടെ അഴിമതിയ്ക്കെതിരെ പ്രതികരിക്കുന്ന പ്രത്യേകിച്ചും പോലീസ് കഥാപാത്രങ്ങളിലൂടെ ജനങ്ങളുടെ ആരാധനാപാത്രമായി.
തമിഴിൽ അജിത്തിനൊപ്പം താൻ നായകനായ യാദവം എന്ന സിനിമയുടെ റീമേക്ക് ആയ ദീനയിലും, ഷങ്കർ സംവിധാനം ചെയ്ത ഐ എന്ന ചിത്രത്തിൽ അതുക്കുംലിടം നേടി.

1997 -ൽ പുറത്തു വന്ന കളിയാട്ടം എന്ന സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ, ഒഥല്ലോ എന്ന ഷേക്സ്പിയറീയൻ കഥാപാത്രത്തിന്റെ മലയാളാവിഷ്കാരമായിരുന്നു. ജയരാജ് ആയിരുന്നു. മകൾക്ക് എന്ന സിനിമയിൽ അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്ച വെയ്ക്കുകയും സംസ്ഥാന പുരസ്കാരത്തിന് നാമ നിർദ്ദേശം നൽകപ്പെടുകയുമുണ്ടായി. കുറച്ചു കാലം സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും 2005-ൽ ഭരത്ചന്ദ്രൻ ഐ.പി.എസ്. എന്ന പേരിൽ കമ്മീഷണർ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പുമായി രണ്ടാംവരവ് ഗംഭീരമാക്കി. തുടർന്ന്‌ ദി ടൈഗർ, ചിന്താമണി കൊലക്കേസ്, നോട്ട്ബുക്ക്, നാദിയ കൊലപ്പെട്ട രാത്രി എന്നീ സിനിമകൾ ഹിറ്റായെങ്കിലും എന്നാൽ പിന്നീട് സ്ഥിരം ഫോർമാറ്റിലുള്ള സിനിമകൾ പലതും വിജയിച്ചില്ല. വീണ്ടും കുറേക്കാലം സിനിമയിൽ നിന്നും വിട്ടുനിന്ന സുരേഷ് ഗോപി സാമൂഹ്യപ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തി 2016 – ൽ രാജ്യസഭാംഗമായി നിരവധി സേവന പ്രവർത്തങ്ങൾ ചെയ്തു.

1959 ജൂൺ 26-ന് കൊല്ലം നഗരത്തിൽ ചലച്ചിത്ര വിതരണക്കാരനായിരുന്ന ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായാണ് സുരേഷ് ഗോപി ജനിച്ചത്. സുഭാഷ്, സുനിൽ, സനിൽ എന്നിവരാണ് സഹോദരങ്ങൾ. തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും സുവോളജിയിൽ ബിരുദവും, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. ചലച്ചിത്രതാരം ആറന്മുള പൊന്നമ്മയുടെ ചെറുമകളും ഗായികയുമായ രാധികയാണ് ഭാര്യ. മൂത്ത മകൾ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോൾ ഒരു കാറപകടത്തിൽ മരിച്ചു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ. മൂത്ത മകൻ ഗോകുല്‍ ഇന്ന് മലയാള സിനിമയില്‍ അറിയപ്പെടുന്ന യുവതാരമാണ്.

Leave a Reply

Your email address will not be published. Required fields are marked *