കൊച്ചിയുടെ മാസ് ഡ്രൈവര്‍ ‘ആന്‍മേരി’
വിനോദോപാധി പലതുണ്ട്. ഒഴുവ് ദിവസങ്ങളില്‍ ചിലര്‍ സിനിമയ്ക്ക് പോകും മറ്റ് ചിലര്‍ യാത്രചെയ്യും. എന്‍റെ എന്‍ര്‍ടെയ്മെന്‍റ് വണ്ടിയോടിക്കലാണ്. ഒരു വ്യത്യാസം മാത്രം എല്ലാവരും അടിച്ചുപൊളിക്കാന്‍ കാശ്കൊടുക്കുമ്പോള്‍ ഞാന്‍ പൈസ വാങ്ങിക്കാതെ വളയം പിടിക്കുന്നു. ഇത് കൊച്ചിയുടെ സ്വന്തം ആന്‍മേരി .പ്രൈവറ്റ് ബസ് ഡ്രൈവറായി കൊച്ചിക്കാരുടെ മനംകവര്‍ന്ന അതേ.. ആന്‍മേരി. അതെ, കൊച്ച് പൊളിയാണ് മാസാണ് വേറെ ലെവലാണ്.
ഹെവി ലൈസന്‍സ് എടുത്ത് മാസ്സായി
എറണാകുളം ലോ കോളേജിൽ പഠിക്കുന്ന 21 വയസ്സുകാരി ആൻ മേരി കഴിഞ്ഞ എട്ടു മാസമായി തന്‍റെ ഞായറാഴ്ചകൾ ചെലവഴിക്കുന്നത്, കാക്കനാട് പെരുമ്പടപ്പ് റൂട്ടിൽ ഹെയ്ഡേ എന്ന ബസ്സ് ഓടിച്ചു കൊണ്ടാണ്,
വണ്ടിഭ്രാന്ത് വളരെ ചെറുപ്പത്തില്‍തൊട്ടേയുണ്ട്. അച്ഛന്‍ അൻസലന്‍റെ ബുള്ളറ്റ് കൌതുകത്തോടെ വീക്ഷിച്ചിരുന്ന കുഞ്ഞ് ആന്‍മേരിയുടെ വണ്ടിയോടുള്ള ക്രെയ്സ് തിരിച്ചറിഞ്ഞതും അന്‍സല്‍ തന്നെയാണ്.
പതിനെട്ട് വയസ്സ് പൂര്‍ത്തയായ ദിവസം തന്നെ ലൈസൻസിന് അപേക്ഷിച്ച്, ഒരു മാസം കൊണ്ട് ടെസ്റ്റുകൾ പൂർത്തിയാ ക്കി വാഹനം ഓടിക്കുന്നതിനു ള്ള യോഗ്യത നേടി. അപ്പന്‍റെ ബുള്ളറ്റ് ഓടിക്കാന്‍ തുടങ്ങിയതോടെ ആദ്യത്തെ ആഗ്രഹം നിറവേറിയെന്നും ആന്‍മരിയ.

കൊച്ചിയിലെ സാധാരണക്കാര് എന്നും ആശ്രയിക്കുന്നത് പ്രൈവറ്റ്ബസാണ്. ഈ ചുവന്ന ചെകുത്താന്മാര്‍ നിരത്തിലിറങ്ങില്ലെങ്കില്‍ കൊച്ചിയുടെ സ്പന്ദനം നിലയ്ക്കും. റോഡിലൂടെ അങ്ങ് ഇങ്ങ് ചീറിപായുന്ന പ്രൈവറ്റ് ബസ് ഓടിക്കണമെന്ന് ആന്‍മേരി ചെറുപ്പത്തിലെ സ്വപ്നം കണ്ടിരുന്നു.സ്വപ്നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ച് അവ നേടിയെടുക്കുന്നത് വരെ ആന്‍മേരിക്ക് വിശ്രമമില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ സ്വകാര്യ ബസ് ഓടിക്കുന്നതിനുള്ള യോഗ്യത പരീക്ഷകൾ പാസായി ബസ് ഓടിച്ച് തുടങ്ങി. ഹെവി ലൈസൻസ് എടുത്തതിന് പിന്നാലെ പരിശീലനവും പൂർത്തി യാക്കി . പെരുമ്പടപ്പ് – കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന ‘ഹെയ് ഡേ ബസിൽ ഡ്രൈവറായി കയറി. അതിന് എല്ലാ സഹായം ചെയ്തത് ആ ബസിലെ തന്നെ ഡൈവറും അല്‍പക്കകാരന്‍ കൂടിയായ ശരത്ത് ആണ്.
ഞായറാഴ്ചകളിലും മറ്റു ഒഴിവു സമയങ്ങളിലും വണ്ടിയുടെ വളയം പിടിക്കാൻ കിട്ടുന്ന ഒരു ചാൻസ് പോലും ആന്‍ മേരി കളയാറില്ല.
നെഗറ്റീവ് അടിക്കുന്നവര്‍ക്കുള്ള മറുപടി
കൊച്ചിക്കാര്‍ വളരെ വേഗം തന്നെ ഈ മിടുക്കിക്കുട്ടിയെ നെഞ്ചിലേറ്റി. സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍ ചില നെഗറ്റീവ് കമന്‍റുകള്‍ വന്നു അത് ഇങ്ങനെയാണ്.
‘പൈസ കാശ് വാങ്ങിക്കാതെ ഡ്രൈവ് ചെയ്യുന്നത് കാശുള്ളവര്ക്ക് എന്തും ആകാല്ലോ… പെണ്ണല്ലേ.. ഇത്തരത്തില്‍ പ്രൈവറ്റ് ബസ് ഡ്രൈവ് ചെയ്താല്‍ കല്യാണ ആലോചനകള്‍ വരുമോ?.’. എന്നുള്ള പറച്ചിലിന് ആന്‍മേരിയുടെ സ്നേഹത്തോടെയുള്ള മറുപടി ഇങ്ങനെ.’ഒഴിവ് ദിനങ്ങളില്‍ എന്‍റര്‍ടെയ്മെന്‍റ് ചെയ്യാന്‍ തിയേറ്ററില്‍ പോകും. എന്‍റെ എന്‍റര്‍ടെയ്മെന്‍റ് ഇതാണ്’. എന്നെ മനസ്സിലാക്കുന്ന ഒരാള്‍ക്ക് എന്‍റെ സ്വപ്നങ്ങളോട് നോ പറയാനാവില്ലെന്നും ആന്‍മേരി..
ആദ്യമൊക്കെ തന്റെ വണ്ടിയിൽ കയറാൻ മടിച്ചും പേടിച്ചും ഒക്കെ നിന്ന യാത്രക്കാർ ഇപ്പോൾ മിക്ക ദിവസങ്ങളിലും താൻ ഓടിക്കുന്ന വണ്ടിക്കായി കാത്തു നിൽക്കുന്നതും പതിവാണെന്ന് ആൻ മേരി പറയുന്നു…ഏതൊരു കാര്യവും നിറഞ്ഞ മനസ്സോടെ ചെയ്‌താൽ ഫലം കാണുമെന്നു ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ഈ പെൺ കരുത്ത്.
ട്രെന്‍റിംഗ് ഫുഡ് വീക്ക്നെസ്
മറ്റൊരു വീക്ക്നെസ് ഭക്ഷണമാണ്. സമയം കിട്ടുമ്പോഴൊക്കെ ഫുഡ് കഴിക്കാന്‍ സുഹൃത്തുക്കളോടൊപ്പം പോകും. ട്രെന്‍റിംഗ് ഫുഡ് രുചിച്ച് നോക്കുന്നതും തന്‍റെ ഹോബിയാണെന്ന് ചിരിയോടെ ആന്‍മേരി.

കോൺട്രാക്ടറായ പിജി അൻസലന്റെയും പാലക്കാട് അഡിഷണൽ ഡിസ്ട്രിക്ട് ജഡ്ജ് ആയ സ്മിത ജോർജ്ജിന്റെയും മകളായ ആൻ മേരി എറണാകുളം ലോ കോളേജിലെ നാലാം വർഷ നിയമ വിദ്യാർഥിനി ആണ്. നിയമം തെറ്റിക്കാതെ വണ്ടിയോടിക്കണമെന്നാണ് ജഡ്ജ് കൂടിയായ അമ്മയുടെ ഉപദേശമെന്നും ആന്‍മേരി.ഏഴാംക്ലാസ്സുകാരി റെയ്ച്ചല്‍ സഹോദരിയാണ്. റെയ്ച്ചലിനെ ബുള്ളറ്റിലിരുത്തി സ്കൂളിലാക്കുന്നതും ആന്‍മേരി തന്നെയാണ്.