ഹെനികിക്സ് ; ബിയര്‍ നിറച്ച ഷൂ

പ്രശസ്ത ബിയര്‍ കമ്പിനിയുടെ ഷൂ ആണ് സോഷ്യല്‍ മീഡിയയില്‍ സംസാരം. അത് മറ്റൊന്നുമല്ല ബിയര്‍ നിറച്ച ഷൂ. ഡച്ച് കമ്പനിയായ ഹെനിക്കെയ്നാണ് ഈ ബിയര്‍ നിറച്ച ഷൂ അവതരിപ്പിച്ചിരിക്കുന്നത്. അവര്‍ അതിനൊരു പേരും നല്‍കിയിട്ടുണ്ട്, ഹെനികിക്സ്. ഈ പ്രത്യേക ഡിസൈനര്‍ ഷൂവാണ് വളരെ വേഗം തന്നെ ട്രന്‍റായി മാറി കഴിഞ്ഞു.

ഷൂ ഡിസൈനറായ ഡൊമിനിക് സിയാംബ്രോണുമായി സഹകരിച്ചാണ് ഹെയ്‌നെകെന്‍ ഷൂ നിര്‍മ്മിച്ചിരിക്കുന്നത്. കമ്പനിയുടെ ബിയര്‍ ബ്രാന്‍ഡായ ഹൈനെകെന്‍ സില്‍വറിനെ പരസ്യപ്പെടുത്താന്‍ വേണ്ടിയാണ് ബിയര്‍ നിറച്ച ഷൂകള്‍ അവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹെയ്‌നകെന്‍ കമ്പനിയുടെ ട്രേഡ്മാര്‍ക്ക് നിറങ്ങളായ പച്ചയും ചുവപ്പും കലര്‍ന്ന ഡിസൈനില്‍ തന്നെയാണ് ഷൂവും നിര്‍മ്മിച്ചിരിക്കുന്നത്.

ആകെ 34 ജോഡി ഷൂകള്‍ മാത്രമേ കമ്പനി നിര്‍മ്മിക്കുന്നുള്ളൂ. അവയില്‍ 7 എണ്ണം ഈ വര്‍ഷം അവസാനം സിംഗപ്പൂരില്‍ പ്രദര്‍ശനത്തിന് വയ്ക്കും. ഇത് വാങ്ങിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ വിഷമിക്കണ്ട, ഇന്ത്യയിലും അത് ലഭ്യമാണ്. വിയറ്റ്നാം, കൊറിയ, തായ്വാന്‍, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ എല്ലാം ഈ ലിമിറ്റഡ് എഡിഷന്‍ ഷൂകള്‍ ലഭ്യമാണ്.

ഷൂവിന്റെ അടിഭാഗത്താണ് ബിയര്‍ നിറച്ചിരിക്കുന്നത്. അത് പുറത്ത് നിന്ന് കാണാന്‍ പാകത്തിന് സുതാര്യമാണ്. ഒരു പ്രത്യേക കുത്തിവയ്പ്പ് രീതി ഉപയോഗിച്ചാണ് കമ്പനി ഷൂവിന്റെ അടിഭാഗത്തേയ്ക്ക് ബിയര്‍ കുത്തിവയ്ച്ചിരിക്കുന്നത്.
ഷൂ വാങ്ങുമ്പോള്‍ അതിന് മുകളില്‍ മെറ്റല്‍ കൊണ്ടുള്ള ഒരു ബോട്ടില്‍ ഓപ്പണറും ഉണ്ടായിരിക്കുന്നതായിരിക്കും. നടന്ന് ക്ഷീണിക്കുമ്പോള്‍ ഒന്ന് തൊണ്ട നനയ്ക്കാന്‍ കൈയിലുള്ള ഓപ്പണര്‍ ഉപയോഗിച്ച് ഷൂ തുറന്ന് ബിയര്‍ കുടിക്കാം.


ദിവസേനയുള്ള ഉപയോഗത്തിന് പറ്റിയതല്ല ഈ ഷൂ എന്നതാണ്. എല്ലാ ദിവസവും ഇതും ഇട്ട് നടക്കാന്‍ സാധിക്കില്ല എന്ന് കമ്പനി ട്വിറ്ററില്‍ വ്യക്തമാക്കി. ഓണ്‍ലൈനില്‍ ആളുകള്‍ വളരെ കൗതുകത്തോടെയാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നത്.
മുന്‍പും ആരും ചിന്തിക്കാത്ത വിധത്തിലുള്ള വിവിധതരം ഷൂകള്‍ ആളുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജീവനുള്ള മീനുകളെ നിറച്ച ഷൂകള്‍, മനുഷ്യ രക്തം നിറച്ച ഷൂകള്‍, അതുമല്ലെങ്കില്‍ മുടി ഉപയോഗിച്ച് ഉണ്ടാക്കിയ ഷൂകള്‍ എന്നിങ്ങനെയാണ് അത്.

Leave a Reply

Your email address will not be published. Required fields are marked *