ചെരുപ്പ് ലാസ്റ്റ് ചെയ്യണോ?…
ഫുട് വെയേർസ് ഫ്രഷ് ആയും, കേടുകൂടാതിരിക്കുവാനും അവ ഉപയോഗശേഷം നന്നായി വൃത്തിയാക്കുകയും ഈർപ്പം തട്ടാതെ സൂക്ഷിക്കുകയും വേണം മഴക്കാലത്ത് ഉപയോഗമില്ലാതിരിക്കുമ്പോള്‍ ലെതർ പോലുള്ളവ പൊടിഞ്ഞുപോകാൻ സാധ്യത ഉണ്ട്.
വേഗൻ ലെതർ
മൈൽഡ് സോപ്പോ ഡിറ്റെർജന്റോ ലയിപ്പിച്ച വെള്ളത്തിൽ ഒരു സോഫ്റ്റ് തുണി മുക്കിയ ശേഷം ചെളി തുടച്ചു കളയുക.ഉണങ്ങിയ മൃദുലമായ തുണികൊണ്ട് ഈർപ്പമെല്ലാം തുടച്ചുകളയുക.
എയർ ഡ്രൈ ചെയ്തശേഷം ഡസ്റ്റ് ബാഗിൽ ഇട്ടു സൂക്ഷിക്കുക.
ടൈ -അപ്പ് ഷൂസ്
മൃദുലമായ തുണി മൈൽഡായി ഡിറ്റെർജന്റ് ലയിപ്പിച്ച വെള്ളത്തിൽ മുക്കിയെടുത്ത് തുടച്ച് കൊടുമ്പോള്‍. ഇത്തരത്തില്‍ വൃത്തിയാക്കുമ്പോള്‍ ഹീല്‍സ് നന്നായി തുടച്ച് അഴുക്കും പൊടിയും ഇല്ലെന്ന് ഉറപ്പ് വരുത്തുക.
നന്നായി വൃത്തിയാക്കി എയർ ഡ്രൈ ചെയ്ത ശേഷം ഡസ്റ്റ് ബാഗിൽ സൂക്ഷിക്കുക. ചെരുപ്പിനൊപ്പം ഉള്ള ടൈ അപ്പ് നന്നായി ചുറ്റിവെക്കുക. പിന്നീട് ഉപയോഗിക്കുന്നതുവരെ കെട്ടുവീഴാതിരിക്കുവാൻ ഇത് സഹായിക്കും