സ്കിന്‍ പ്രോബ്ലത്തിന് ശാശ്വത പരിഹാരം

ചര്‍മ്മത്തിന്‍റെ ആരോഗകരമായ സംരക്ഷണത്തിന് ഉത്തമ മാര്‍ഗ്ഗമാണ് ചന്ദനം..ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ ചന്ദനപ്പൊടി ചര്‍മ്മത്തിന്റെ അടിസ്ഥാന സംരക്ഷണത്തിന് ഉത്തമമാണ്.

ടാന്‍ അകറ്റാം

2 ടീസ്പൂണ്‍ കക്കിരി നീര്, ½ ടീസ്പൂണ്‍ ചന്ദനപ്പൊടി, 1 ടീസ്പൂണ്‍ ഓട്‌സ് എന്നിവ ഒരു പാത്രത്തില്‍ ഇട്ട് അവ മിക്‌സ് ചെയ്യുക. ഇനി അപ്ലൈ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാം
ആഴ്ചയിലൊരിക്കല്‍ ഈ മാസ്‌ക് ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് ടാന്‍ ഇല്ലാതാക്കൂ.

ചുളിവുകള്‍ക്ക് പരിഹാരം

1 ടീസ്പൂണ്‍ ബദാം ഓയില്‍, ½ ടീസ്പൂണ്‍ ചന്ദനപ്പൊടി, 1 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നിവ ഒരു ബൌളില്‍ എടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം നേര്‍ത്ത പാളിയായി നിങ്ങളുടെ മുഖത്ത് പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാം. ചര്‍മ്മത്തിലെ ചുളിവുകള്‍ക്കും നേര്‍ത്ത വരകള്‍ക്കും ഉത്തമ പരിഹാരമാര്‍ഗമായ ഈ പാക്ക് ആഴ്ചയില്‍ ഒരിക്കള്‍ പുരട്ടുന്നത് നല്ലതാണ്

Leave a Reply

Your email address will not be published. Required fields are marked *