ആനന്ദിനെതിരെ ചെസ് കളിച്ചാലോ ? ഓണ്‍ലൈന്‍ മത്സരം വരുന്നു
രാജ്യത്തെ കോവിഡിനെതിരെയുളള പോരാട്ടത്തിന് കരുത്തുമായി ചെസ് ഇതിഹാസം വിശ്വനാഥന് ആനന്ദും സംഘവും. ചെസ് ഡോട് കോം എന്ന വെബ്സൈറ്റ് വഴി മത്സരങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിശ്വനാഥന് ആനന്ദ്, കൊനേരു ഹംപി എന്നിവരടക്കമുളള ഇന്ത്യന്‍ കളിക്കാര്‍ ഓണ്‍ലൈന്‍ ചെസ് എക്സിബിഷനിലൂടെ ലോകമെമ്പാടുമുളള കളിക്കാരെ ഓണ്‍ലൈനിലൂടെ നേരിടും.
11 ന് നടക്കുന്ന മത്സരം ചെസ് ഡോട്കോമില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇതിലൂടെ ലഭിക്കുന്ന തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. 25 ഡോളര്‍ നല്കി രജിസ്റ്റര്‍ ചെയ്താല്‍ ആറ് ഇന്ത്യന്‍ താരങ്ങളില്‍ ഏതെങ്കിലും രണ്ടുപേരുമായി മത്സരിക്കാന്‍ അവസരമുണ്ടാകും. 150 ഡോളറിന് മുകളില്‍ നല്കിയാല് ആനന്ദുമായി മത്സരിക്കാനായേക്കും. എന്നാല്‍ അഞ്ചുപേര്‍ക്ക് മാത്രമായിരിക്കും ആനന്ദുമായി മാറ്റുരക്കാന്‍ അവസരമുണ്ടാവുക.