ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം
ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. പ്രിയാ മാലിക്കിനാണ് സ്വർണം ലഭിച്ചത. 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോൽ്പ്പിച്ചത്.
43 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ തന്നുവും നേട്ടം കൈവരിച്ചു. 48 കിലോഗ്രാം വിഭാഗത്തിൽ അമൻ ഗുലിയയും 80 കിലോഗ്രാം വിഭാഗത്തിൽ സാഗർ ജഗ്ലാനും ചരിത്രമെഴുതി.