മാങ്ങാ ഇഞ്ചിയുടെ ഔഷധഗുണങ്ങളും കൃഷിരീതിയും
മാങ്ങാഇഞ്ചികൊണ്ടുള്ള പച്ചടിയും ചമ്മന്തിയുമൊക്കെ രുചിക്കാത്ത മലയാളികള്‍ കുറവാണ്. മാങ്ങ ഇഞ്ചി പലവിധ ആയുര്‍വേദ മരുന്ന് നിര്‍മ്മാണത്തിനുള്ള ഒരു പ്രധാനപ്പെട്ട ഘടകമാണ് മാങ്ങാ ഇഞ്ചി.മിഠായി, സോസ്, സാലഡ്, അച്ചാര്‍ എന്നിവ ഉണ്ടാക്കുവാന്നും ഇവ ഉപയോഗിക്കുന്നു.
മാങ്ങാ ഇഞ്ചി ഇംഗ്ലീഷില്‍ ‘മാംഗോ ജിഞ്ചര്‍’ എന്നറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രനാമം ‘കുര്കുമാ അമഡ’ എന്നാണ്. ‘സിഞ്ചിബെറേസി’ എന്ന സസ്യകുടുംബത്തില്‍പ്പെടുന്നു. രണ്ടടി പൊക്കത്തില്‍ വരെ വളരുന്നു. കിഴങ്ങുകള്‍ക്ക് നേരിയ മഞ്ഞ നിറമാണ്.മാങ്ങാ ഇഞ്ചിക്ക്, പച്ച മാങ്ങയുടെ മണവും ഇഞ്ചിയുടെ സ്വാദുമുള്ള ഒരു ഉഷ്ണമേഖല സുഗന്ധ വിളയാണ്. കേരളത്തിൻ്റെ കാലാവസ്ഥയില്‍ എവിടെ വേണമെങ്കിലും മാങ്ങയിഞ്ചി നടാം.
നടീലും പരിപാലനവും
നീര്‍വാഴ്ച്ചയുള്ള മണ്ണാണ് ഏറെ അനുയോജ്യം. ജൈവസമ്പുഷ്ടമായ പശിമരാശി മണ്ണില്‍ മാങ്ങായിഞ്ചി നന്നായി വളരും. മണ്ണും ചാണകപ്പൊടിയും അല്‍പ്പം എല്ലുപൊടിയും ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കി ഗ്രോ ബാഗിൽ മിശ്രിതം നിറച്ച് മാങ്ങാ ഇഞ്ചി നടാവുന്നതാണ്. ഇളക്കം കുറഞ്ഞ മണ്ണാണെങ്കില്‍ ചകിരിച്ചോറോ, മണലോ ചേര്‍ക്കുന്നത് ഉത്തമം. ഇഞ്ചി, മഞ്ഞള്‍ എന്നിവയ്ക്ക് നല്കുന്ന വളപ്രയോഗം തന്നെ മാങ്ങാ ഇഞ്ചിക്കും നല്‍കാം.
ഗ്രോബാഗിലും വളരും
എവിടെ വേണമെങ്കിലും നട്ടുവളർത്താവുന്ന ചെടിയാണ് ഇത്. തണലുവേണമെന്നോ ,സൂര്യപ്രകാശം നന്നായി വേണമെന്നോ നിര്‍ബന്ധമില്ല. ഗ്രോ ബാഗ്, ചാക്ക്, ചട്ടികളിലുമൊക്കെ യഥേഷ്ടം നടാം. പ്രധാനമായും ഇഞ്ചി,മഞ്ഞള്‍ എന്നിവ നടുന്ന മെയ് – ജൂണ്‍ മാസങ്ങളാണ് മാങ്ങാ ഇഞ്ചി നടാന്‍ ഉത്തമമെങ്കിലും മൂപ്പെത്തിയ മാങ്ങാ ഇഞ്ചി ലഭിച്ചാല്‍ ഏതു കാലാവസ്ഥയിലും നടാം.ആറു മാസം കൊണ്ടു മാങ്ങായിഞ്ചിയുടെ വിളവ് എടുക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്