ധാരാവിയില്‍ നിന്ന് നിന്നും ഫാഷന്‍ലോകത്തേക്ക് നടന്നുകയറിയ പതിനാലുകാരി ‘മലീഷ’ !!!

പ്രതിസന്ധി നിറഞ്ഞ ജീവിതമായിരുന്നിട്ടും ഫാഷന്‍ ലോകത്തേക്ക് പിച്ചവച്ചുനടന്ന ചെറിയ പെണ്‍കൊടി മലീഷ. ഫാഷന്‍ലോകത്തേക്കുള്ള അവളുടെ വരവ് കൈയ്യടിയോടെയാണ് ലോകം എതിരേറ്റത്.


മുംബൈയിലെ ഏറ്റവും വലിയ ചേരി പ്രദേശങ്ങളിലൊന്നായ ധാരാവിയിലാണ് മലീഷ താമസിച്ചിരുന്നത്.

ഒരു ജനപ്രിയ ചർമ്മസംരക്ഷണ ബ്രാൻഡ് അവരുടെ മുഖമായി തിരഞ്ഞെടുത്തത് ഈ പതിനാലുകാരിയെയാണ്.

“അവളുടെ എളിയ വസതിയിൽ നിന്ന്, അവൾ ആകാശത്തേക്ക് നോക്കുന്നു, അവളുടെ സ്വപ്നങ്ങൾ ഉയരത്തിൽ ഉയരുന്നു, അവളുടെ ആത്മാവ് പറക്കാൻ വെമ്പുന്നു. ഒരു സ്വപ്നം കാണുന്നയാളിൽ നിന്ന് ഒരു പ്രവൃത്തി ചെയ്യുന്നവളിലേക്ക് അവൾ രൂപാന്തരപ്പെടുന്നു. അതിർവരമ്പുകൾ ഭേദിച്ച് അവൾ മുന്നോട്ട് പറന്നുയരുന്നു”. ഇതാണ് മലീഷയെ ബ്രാൻഡിന്റെ മുഖമായി പരിചയപ്പെടുത്തുന്ന വീഡിയോയുടെ അടിക്കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!