ഇന്ത്യന്‍ സിനിമയ്ക്ക് പുതു ചരിത്രമെഴുതി ദൃശ്യം

‘ദൃശ്യം’ കൊറിയൻ ഭാഷയിലേക്ക് റിമേക്ക് ചെയ്യുന്നു

ജിത്തുജോസഫ് മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ‘ദൃശ്യം’ മലയാളത്തിന്‍റെ വമ്പന്‍ ഹിറ്റുകളിലൊന്നാണ്. ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്ത ആദ്യ മലയാളം സിനിമ കൂടിയാണ് ദൃശ്യം. ഇപ്പോഴിതാ മലായള പ്രേക്ഷകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത.. കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം കൊറിയൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്.

ഓസ്കർ അവാർഡ് നേടിയ പാരസൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോങ് കാങ് ഹോയായിരിക്കും മോഹൻലാൽ അവതരിപ്പിച്ച ജോർജു കുട്ടിയുടെ വേഷത്തിൽ എത്തുക. ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. റീമേക്ക് വിവരം സംവിധായകൻ ജീത്തു ജോസഫും സ്ഥിരീകരിച്ചു.

2013ലാണ് മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിൽ വൻ വിജയമായി മാറിയതിനു പിന്നാലെയാണ് വിവിധ ഇന്ത്യൻ ഭാഷയിലേക്ക് ചിത്രം മൊഴിമാറ്റപ്പെടുന്നത്.


2013ല്‍ റിലീസായ ദൃശ്യം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ തുടര്‍ച്ചയായി 45 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്. തമിഴില്‍ കമല്‍ഹാസന്‍ പാപനാശം എന്ന പേരിലാണ് ദൃശ്യം റിമേക്ക് ചെയ്തത്.

അജയ് ദേവ്ദ​ഗണിനെ നായകനാക്കി ഒരുക്കിയ ഹിന്ദി ദൃശ്യം വലിയ രീതിയിൽ ശ്രദ്ധിക്കപ്പട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും വൻ വിജയമായിരുന്നു. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നുള്ള ഇന്തോ- കൊറിയന്‍ സംയുക്ത നിര്‍മ്മാണ സംരംഭമായിരിക്കും ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *