മരപ്പട്ടിക്കാട്ടത്തിന് ഇത്ര “മധുരമോ ” ?
മരപ്പട്ടിക്കാട്ടത്തെക്കുറിച്ചോർത്ത് മനംപിരട്ടി ഇറക്കാനും വയ്യ പെരുമയുടെ മധുരദുരഭിമാനമോർത്ത് തുപ്പാനും വയ്യ. മരപ്പട്ടിയുടെ അപ്പി ചികഞ്ഞെടുത്തു കിട്ടുന്ന കുരു വറുത്ത് പൊടിച്ചടുക്കുന്ന ഒരു കാപ്പിയുണ്ട്. ഇന്റോനേഷ്യയിൽ . വിലകേട്ടാൽ കൂടിച്ച കാപ്പി ഉടൻ ദഹിക്കും. ഒരു നുള്ള് കാപ്പിപ്പൊടിയിട്ട ഒരു കപ്പ് മരപ്പട്ടിക്കാട്ടക്കട്ടൻ കാപ്പിക്ക് ഒരു ലക്ഷത്തിഇരുപതിനായിരം ഇന്റോനേഷ്യൻ റുപ്പയ! ലുവാക് കോഫി എന്നാണ് പേര്. ഒരു കിലോ കാപ്പിക്കുരുവിന്റെ യു എസ് $ -ലെ വില 1200 (നമ്മുടെ 110,000 രൂപ) തന്റെ കാട്ടത്തിന് ഇത്ര വിലയുണ്ടാകുമെന്ന് ലോകത്ത് ഒരു മരപ്പട്ടിയും സ്വപ്നേപി കരുതിയിട്ടുണ്ടാവില്ല.
മരപ്പട്ടി പ്രത്യേക ഗുണമേന്മയുള്ള കാപ്പിക്കായ തെരഞ്ഞുപിടിച്ച് കഴിക്കും. അതിന്റെ വയറ്റിൽ പകുതി ദഹിച്ചും ദഹിക്കാതെയും കിടക്കുന്ന കാപ്പിക്കുരു കാട്ടത്തിലൂടെ പുറത്തു വരും. മരപ്പട്ടിയുടെ മാനസിക നിലവരെ കാട്ടത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമത്രെ! ഞാനും ഒരു കവിൾ കുടിച്ചു നോക്കി. “അപാരം ” . നമ്മുടെ നാട്ടിലും ചിലർ മരപ്പട്ടിയെ പിടിച്ച് കുട്ടിലിട്ട് കാപ്പിപ്പഴം തീറ്റി കാട്ടമെടുക്കുന്നുണ്ടത്രെ. അതിന്റെ മാനസിക നില !
ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ