ട്രന്‍റായി സ്റ്റോണ്‍ ഫ്ലോറിംഗ്

വീട് നിര്‍മ്മാണം എങ്ങനെ ചിലവ്കുറച്ച് മനോഹരമാക്കാമെന്നാണ് ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നത്. സാധാരണ ഫ്ലോറിങ് രീതികളായ ടൈൽ, മാർബിൾ, ഗ്രാനൈറ്റ് എന്നിവയെല്ലാം ഇപ്പോള്‍ ഔട്ടോഫ് ട്രന്‍റായിരിക്കുന്നു. സ്റ്റോണ്‍ ഫോറിംഗ് ആണ് ഇപ്പോള്‍ തരംഗമായി മാറികൊണ്ടിരിക്കുന്നത്. മാര്‍ബിളിന്‍റെ ഫിനിഷിംഗിനെ വെല്ലുന്ന രീതിയില്‍ ഇത്തരം ഫ്ലോറിംഗ് പൂര്‍ത്തിയാക്കാം.

ഏറെക്കാലം നിലനിൽക്കുന്ന, മനോഹരമായ ഒരു ഫ്ലോറിങ് രീതിയാണിത്. വീട്ടിലെ ഏതു മുറിയിലും വീടിനകത്തും പുറത്തും ഇവിടെയും എളുപ്പത്തിൽതന്നെ ഉപയോഗിക്കുന്നതാണ് സ്റ്റോൺ ഫ്ലോറിങ്. പരമ്പരാഗത ഫ്ലോറിംഗ് രീതിയെ അപേക്ഷിച്ച് താരതമ്യേന ഈ രീതിക്ക് ചിലവും കുറവാണ് എന്നതാണ് പ്ല്സ് പോയന്റ്.

ഈടും ബലവും കൂടുതൽ, കേടുപാടുകൾക്കുള്ള സാധ്യത കുറവാണ് എന്നതെല്ലാം നേട്ടങ്ങളാണ്. ദീർഘകാലത്തേക്കുള്ള ഈട് ആഗ്രഹിക്കുന്നെങ്കിൽ മികച്ച ഫ്ലോറിങ് ഓപ്ഷനാണ് സ്റ്റോൺ ഫ്ലോറിങ്. തടിയും എൻജിനീയറിങ് വുഡും പോലുള്ള ഫ്ലോറിങ്ങുകൾക്ക് കാലാനുസൃതമായ റീഫിനിഷിങ്, റീപ്ലേസ്മെന്റ് വേണ്ടി വരും. പക്ഷേ, കാലമെത്ര കഴിഞ്ഞാലും സ്റ്റോൺ ഫ്ലോറിങ്ങിനു വളരെക്കുറച്ച് അറ്റകുറ്റപ്പണികളെ വരാന്‍ സാധ്യതയുള്ളൂ.ഇൻഡോർ–ഔട്ട്ഡോർ ഫ്ലോ സുഗമമാക്കാൻ സ്റ്റോൺ ഫ്ലോറിങ് സഹായിക്കുന്നു. വീടിനുള്ളിൽ ഒരേ സ്റ്റോൺ ഉപയോഗിക്കുന്നതു രണ്ട് ഇടങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. ക്ലാസിക് ലുക്കാണ് സ്റ്റോൺ ഫ്ലോറിങ് വീടിനു നൽകുന്നത്. സ്റ്റോൺ ഫ്ലോറിങ്ങിന് ആനുപാതികമായി സ്റ്റോൺ വർക്ക് ചെയ്ത വാതിലുകൾ, ജനലുകൾ എന്നിവ വീടിന്റെ ഭംഗി കൂട്ടും.

ചൂടു ക്രമീകരിക്കുന്നതിനും സ്റ്റോൺ ഫ്ലോറിങ് സഹായിക്കും. വീടിനു പുറത്തെ താപനില ഉയർന്നാലും തണുപ്പു നിലനിർത്താനുള്ള കല്ലിന്റെ സ്വാഭാവിക കഴിവുണ്ട്.തണുത്ത കാലാവസ്ഥ പ്രദേശങ്ങളിൽ സ്റ്റോൺ ഫ്ലോറിങ് ഒഴിവാക്കുന്നതാണു നല്ലത്. തണുത്ത അന്തരീക്ഷത്തെ കൂടുതൽ തണുപ്പിക്കാൻ മാത്രമേ ഇതു സഹായിക്കൂ. ഇത്തരത്തിൽ തണുപ്പു നിലനിൽക്കുമ്പോൾ ഈർപ്പം ഉണ്ടാകുകയും കല്ല് വഴുവഴുപ്പുള്ളതായി മാറുകയും ചെയ്യും.

കുളിമുറിയിലോ, തറയിലേക്കു വെള്ളം തെറിച്ചേക്കാവുന്ന സിറ്റൗട്ട്, ബാൽക്കണി, പ്ലേ ഏരിയ തുടങ്ങിയ സ്ഥലങ്ങളിലോ സ്റ്റോൺ ഫ്ലോറിങ് ഒഴിവാക്കുന്നതാണ് അഭികാമ്യം.

Leave a Reply

Your email address will not be published. Required fields are marked *