തൃക്കൊടിത്താനം സച്ചിദാനന്ദന്‍റെ 10-ാം ചരമവാർഷികം

“പൂമരങ്ങള്‍ക്കറിയാമോ ഈ പൂവിന്‍ വേദന ” ” പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പാറ്റാത്ത” എന്നിങ്ങനെ എല്‍ പി ആര്‍ വര്‍മ്മയുടെ മനോഹരമായ ഗാനങ്ങള്‍ തൃക്കൊടിത്താനം സച്ചിദാനന്ദന്‍ പാടുമ്പോള്‍ മതിമറന്നിരിക്കാത്ത മലാളികള്‍ വിരളമാണ്.പഴയകാല സിനിമ, നാടകഗാനങ്ങള്‍ എന്നിവ സംഗീതക്കച്ചേരി രൂപത്തിലവതരിപ്പിച്ചു പ്രശസ്തനായ നടനും ഗായകനുമായിരുന്ന തൃക്കൊടിത്താനം സച്ചിദാനന്ദൻ എന്നറിയപ്പെട്ടിരുന്ന സജിത് കുമാർ.

“സ്വര്‍ഗം നാണിക്കുന്നു’ എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ രാമവര്‍മ എഴുതി എല്‍പിആര്‍ വര്‍മ സംഗീതം നല്‍കി ആലപിച്ച “പറന്നു പറന്നു പറന്നു ചെല്ലാന്‍…’ എന്നഗാനമാണ് സംഗീത സദസുകളില്‍ തൃക്കൊടിത്താനത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. ആലായാൽ തറ വേണം… പൂവനങ്ങള്‍ക്കറിയാമോ…തുടങ്ങിയ നാടക ഗാനങ്ങള്‍ ശ്രദ്ധേയമായത് സച്ചിദാനന്ദന്റെ കച്ചേരികളിലൂടെയായിരുന്നു. ശാന്തം എന്ന സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്‌കാരം, കാഞ്ചി കാമകോടി പുരസ്‌കാരം, മധുര നാദസഭ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

നിരവധി വേദികളില്‍ സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1962 ജൂലൈ 14ന് ചങ്ങനാശേരി തൃക്കൊടിത്താനം ഗോകുലത്തിൽ പരേതരായ ഭാഗവതാചാര്യൻ വെളിനാട് കൃഷ്ണൻ നായർ-പി.കെ. രുക്മിണിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സംഗീതജ്ഞരായ എൽ.പി.ആർ വർമ്മ, ട്രിച്ചി ഗണേശ്, തൃക്കൊടിത്താനം പത്മകുമാർ എന്നിവരാണ് ഗുരുക്കൻമാർ. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന സിനിമയിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2014 ഒക്ടോബർ 16 ന് അന്തരിച്ചു.
അവിവാഹിതനാണ്. എന്‍.എസ്.എസ് മുന്‍ ജനറല്‍ സെക്രട്ടറി പി.കെ.നാരായണ പണിക്കരുടെ ബന്ധുവാണ്. എല്‍.പി.ആര്‍ വര്‍മയുടെയും തൃച്ചി ഗണേഷിന്റെയും ശിഷ്യനായിരുന്നു.

ആൽബങ്ങൾ : പൂമരക്കൊമ്പ്, സ്വരാഞ്ജലി, ഉപാസന, മുത്തുചിലങ്കകൾ.

പുരസ്കാരങ്ങൾ.


കേരള സംഗീത നാടക അക്കാദമി അവാർഡ്
കാഞ്ചി കാമകോടി പുരസ്‌കാരം
മധുര നാദസഭ അവാർഡ്.

courtesy Saji Abhiramam

Leave a Reply

Your email address will not be published. Required fields are marked *