കേരളത്തിലെ ഏക തടാകക്ഷേത്രത്തിലേക്ക് യാത്രപോയാലോ
കാസർഗോഡ് ജില്ലയിൽ അനന്തപത്മനാഭന്റെ മൂലസ്ഥാനമായി കരുതിപ്പോരുന്ന ക്ഷേത്രമുണ്ട്.. തടാകത്തിനു നടുവിലായി സവിശേഷമായ ശാസ്ത്ര വിദ്യയിൽ, നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം കേരളത്തിലെ ഏക തടാക ക്ഷേത്രമാണ്.ഇവിടേക്ക് കുംബ്ലെ പട്ടണത്തിൽ നിന്നും ഏകദേശം 5 കി. മി ദൂരമുണ്ടാകും.
അനന്തപത്മനാഭൻ കുടികൊണ്ടിരുന്നത് ഇവിടെ ആണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.
കടുശർക്കര യോഗമെന്ന പ്രത്യേക ശൈലിയിൽ നിർമ്മിച്ചതാണ് ഇവിടുത്തെ വിഗ്രഹം. നിരവധി സവിശേഷതകൾക്ക് പുറമെ ഏറ്റവും വൈവിദ്ധ്യമാർന്ന ഒന്നാണ് ഈ തടാകത്തിലെ സസ്യഭുക്കായ "മുതല ".പണ്ട് ബ്രിട്ടീഷ്കാരുടെ കാലത്ത് ഇവിടെ ഉണ്ടായിരുന്ന മുതലയെ വെടിവച്ചു കൊന്നെങ്കിലും വീണ്ടും തനിയെ ഒരു കുഞ്ഞി മുതല പ്രത്യക്ഷപെട്ടുവെന്നതാണ് ചരിത്രം പറയുന്നത്. ബാബിയ എന്ന് വിളിപ്പേരുള്ള ഇപ്പോൾ ഉള്ള മുതലയുടെ
പ്രധാന ആഹാരം അമ്പലത്തിലെ നിവേദ്യം ആണ് എന്നതാണ് ഏറ്റവും കൗതുകമായ കാര്യം. വിശാലമായ കുളത്തിനു നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ സരോവര ക്ഷേത്രമെന്നും ഇതറിയപ്പെടുന്നു. തിരുവനന്തപുരത്തു ക്ഷേത്രത്തിൽ ഭഗവാൻ കിടക്കുന്ന അതേ രൂപത്തിലാണ് ഇവിടെയും വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. തടാകത്തിനടുത്തായി കാണപ്പെടുന്ന ചെറിയ കവാടം തിരുവനന്തപുരം ക്ഷേത്രത്തിലേക്കുള്ള വഴിയാണെന്നും അതി വിചിത്രമായ ഗുഹ ഇവിടെ ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളതും ഒരുപാട് ഐതീഹ്യങ്ങളും വിശ്വാസങ്ങളെയും കൂടുതൽ കൂടുതൽ ബന്ധിപ്പിക്കുന്നതാണ്.
മീര നിരീഷ്