“ഒക്കത്തു ഗണപതി ” പൂത്തൃ ക്കോവിലിലെ അപൂർവ്വ ഉപദേവ സങ്കൽപ്പം….

ഗണപതി ഭഗവാന്റെ ഒരപൂർവ്വപ്രതിഷ്ഠയുമായി കോട്ടയം ജില്ലയിലെ കുറിച്ചിത്താനം പൂത്തൃക്കൊവിൽ ക്ഷേത്രം. കുചേലവൃത്തത്തിലെ രുക്മിണീസമേതനായ ഭഗവാൻ കൃഷ്ണന്റെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിലെ പ്രധാന ഉപദേവ സങ്കൽപ്പമാണ് ബാലഗണപതി.

“ഒക്കത്തുഗണപതി”. ശ്രീ കോവിലിന്റെ ഇടതു വശത്ത് ശ്രീകോവിലിനോട് ചേർന്നുള്ള ഉപദേവ പ്രതിഷ്ഠ .അതായത് ഭഗവാൻ കൃഷ്ണന്റെ ഒക്കത്തിരിക്കുന്ന ഉണ്ണിഗണപതി. ഇതൊര പൂർവ്വ സങ്കൽപ്പമാണ്. വേറൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരപൂർവ്വ സങ്കൽപ്പം. മള്ളിയൂര് ഗണപതി ഭഗവാന്റെ മടിയിൽ ഉണ്ണികൃഷ്ണൻ എന്ന സങ്കൽപ്പമാണ്. ഇവിടെ നേരേമറിച്ചാണ്.

അപ്പം മൂടൽ ആണ് പ്രധാന വഴിപാട്. ഒറ്റ നാരങ്ങാ മാലയും, നെയ് വിളക്കും, അട നിവേദ്യവും ഉണ്ണിഗണപതിക്ക് പ്രിയം. കൃഷ്ണഭഗവാനെ വണങ്ങി ശ്രീകോവിലിന് പ്രദക്ഷിണം വച്ച് വിഘ്നേശ്വരനെ ഏത്തമിട്ട് വണങ്ങി ഭക്തജനങ്ങൾ പ്രദക്ഷിണം പൂർത്തിയാക്കുന്നു.


കടപ്പാട് ഹൈന്ദവാചാരരഹസ്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *