‘വളരി ‘ വിസ്മൃതിയിലാക്കപ്പെട്ട ഇന്ത്യൻ വജ്രായുധം.

നമ്മുടെ പുരാണങ്ങളും കഥകളും പല ആയുധങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. ചില ആയുധങ്ങൾ തികച്ചും സാങ്കൽപ്പികമാണ്, മറ്റു ചിലവയാകട്ടെ യാഥാർ ഥ്യത്തോട് വളരെ അടുത്ത് നിൽക്കുന്നവയാണ്. ചക്രവും വജ്രവും പല കഥകളിലും പ്രതിപാദിപ്പിക്കപ്പെടുന്നുണ്ട്. സാങ്കേതികമായി ഇവ രണ്ടും ” ലോംഗ് റേഞ്ച് ” ആയുധങ്ങളാണ് . ദൂരെ നിന്നും പ്രയോഗിക്കപ്പെട്ടാൽ ശത്രുവിനെ ഹനിക്കാനോ നിരായുധനാക്കാനോ , ഗുരുതരമായി മുറിവേൽപ്പിക്കാനോ ഒക്കെ പ്രാപ്തമാണ് ഈ ആയുധങ്ങൾ . ലക്ഷ്യം കണ്ടില്ലെങ്കിൽ പ്രയോഗിച്ച യോദ്ധാവിന്റെ അടുത്ത് തിരിച്ചെത്താവുന്ന തരം ആയുധങ്ങളെപ്പറ്റിയും പ്രതിപാദ്യങ്ങളുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ട് വരെ തമിഴ് നാട്ടിലെ മറവർ ഉപയോഗിച്ചിരുന്ന മാരകമായ ഒരായുധമാണ് വളരി. വെങ്കലത്തിലോ ഇരുമ്പിലോ തടിയിലോ നിർമ്മിക്കപ്പെടുന്ന വളഞ്ഞു പരന്ന ഒരു flying wing ആണ് വളരി. കൃത്യമായ എയ്റോ ഡൈനാമിക്ക് തത്വങ്ങളുടെ ബോധ്യത്തിലാണ് വളരികൾ നിർമ്മിക്കപ്പെട്ടിരുന്നത്. വർഷങ്ങളുടെ പരിശീലനത്തിലൂടെ ശക്തനായ ഒരു യോദ്ധാവിന് ഒരു ഇരുമ്പു വളരി എറിഞ്ഞ് 100 – 150 മീറ്റർ അകലെയുള്ള ഒരു ശത്രുവിനെ വധിക്കാനാകുമായിരുന്നു.

ബ്രിട്ടീഷുകാർ തമിഴ് നാട്ടിലെ ക്ക് കടന്നു കയറിയപ്പോൾ അവരെ നേരിട്ടത് തമിഴ് മറവരുടെ വളരികളായിരുന്നു. വർഷങ്ങളോളം മറവുടെ വളരികൾ ബ്രിട്ടീഷുകാരുടെ തുപ്പാക്കി കളെ കടത്തി വെട്ടി. ബ്രിട്ടീഷുകാർ കൂടുതൽ റേഞ്ചും കൃത്യതയുമുള്ള തോക്കുകൾ രംഗത്തിറക്കിയതോടെ അവർക്ക് മേൽക്കൈ ലഭിച്ചു. എന്നാലും ഏകദേശം അര നൂറ്റാണ്ട് മറവർ പൊരുതി നിന്നു . യുദ്ധത്തിൽ മേൽ കൈ ലഭിച്ച ബ്രിട്ടീഷുകൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ വളരി നിർമ്മാണവും പരിശീലനവും നിരോധിച്ചു. വളരി നിർമ്മിച്ചിരുന്ന ലോഹ വിദഗ്ധരെ ബ്രിട്ടിഷുകാരുടെ കങ്കാണികൾ തിരഞ്ഞുപിടിച്ചു വധിച്ചു. വളരി കൈയ്യിൽ വക്കുന്നത് തന്നെ വധശിക്ഷ ലഭിക്കുന്ന കുറ്റമായി.

ഓസ്ട്രേലിയയിലെ ആദിമ നിവാസികൾ ഉപയോഗിക്കുന്ന ബൂമറാങ്ങ് വളരിയുടെ ഒരു വെള്ളം ചേർത്ത പതിപ്പാണ്. തെക്കെ ഇന്ത്യയിൽ നിന്ന് 20000 + വർഷം മുമ്പ് കുടിയേറിയവരാണ് ഓസ്ട്രേലിയയിലെ ആദിമനിവാസികൾ . വളരിയും ബൂമെറാങ്ങും നമ്മോട് പറയുന്നത് സ ഹസ്രാബ്ദങ്ങൾ പിന്നിലേക്ക് നീളുന്ന സാങ്കേതിക വൈദഗ്ധ്യത്തിന്റെ ഉജ്വലമായ ചരിത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!