‘അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടുപോയി കോവിഡിനേയുംമൂന്നാംലോകമഹായുദ്ധത്തെകുറിച്ചും മുന്നിറിയിപ്പ് തന്നു’ വിചിത്രവാദവുമായി ഒരാള്‍

പറക്കുംതളികയും അന്യഗ്രഹജീവിയുമൊക്കെ സത്യമാണോ അതോ മിഥ്യയയോ എന്ന കണ്‍ഫ്യൂഷനിലാണ് നമ്മളെല്ലാവരും. ഏലിയന്‍സിനെ കണ്ടു അവ തട്ടിക്കൊണ്ടുപോയി എന്ന കഥകള്‍ പറഞ്ഞുനടക്കുന്നവരുമുണ്ട്. അമ്പതുവര്‍ഷം മുമ്പ് ഏലിയന്‍സ് തന്നെ തട്ടിക്കൊണ്ടുപോയി എന്ന അവകാശവാദവുമായി ഒരാള്‍ രംഗത്തെത്തി.കാൽവിൻ പാർക്കർ എന്ന മത്സ്യത്തൊഴിലാളിയാണ് ഇത്തരത്തില്‍ അവകാശവാദവുമായി എത്തിയിരിക്കുന്നത്.ഇതുവരെ താൻ ഈ കാര്യങ്ങളെല്ലാം തന്നിൽത്തന്നെ സൂക്ഷിക്കുകയായിരുന്നു. ഇപ്പോൾ ആ അവകാശവാദങ്ങൾ യാഥാർത്ഥ്യമാകുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ടാണ് അവയെല്ലാം വെളിപ്പെടുത്താൻ തീരുമാനിച്ചത് എന്നാണ്.
തന്റെ കൗമാരപ്രായത്തിൽ മിസിസിപ്പിയിലെ പാസ്‌കഗൗളയിൽ ഒരു നദിയുടെ തീരത്താണ് യുഎഫ്‌ഒ വന്നിറങ്ങിയത് എന്നും ഈ 68 -കാരൻ പറയുന്നു. 19 -കാരനായ തന്നെയും തന്റെ സുഹൃത്തിനെയും വിചിത്രജീവികൾ പിടികൂടിയതായി കാൽവിൻ അവകാശപ്പെട്ടു. അവയ്ക്ക് കാരറ്റ് പോലുള്ള മൂക്കും ചെവിയും ലോബ്‌സ്റ്ററിന്റെ പോലുള്ള നഖങ്ങളും ഉണ്ടായിരുന്നു. 1973 -ൽ തട്ടിക്കൊണ്ടുപോയ സമയത്ത് മനുഷ്യരാശിയുടെ ഭൂതകാലത്തിൽ നിന്നുള്ള ഭയാനകമായ സംഭവങ്ങൾ തനിക്ക് അവ കാണിച്ചു തന്നുവെന്നും പാർക്കർ കൂട്ടിച്ചേർക്കുന്നു.

റഷ്യ-ഉക്രെയ്ൻ സംഘർഷത്തിന്റെ വെളിച്ചത്തിൽ മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഇയാൾ പറഞ്ഞു. കാൽവിന്റെ പുസ്തകം, ‘പാസ്കഗൗള, ദ ക്ലോസസ്റ്റ് എൻകൗണ്ടർ’ പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് യുഎഫ്ഒ അന്വേഷകൻ ഫിലിപ്പ് മാന്റിൽ പറഞ്ഞത്: “കാൽവിൻ അന്യ​ഗ്രഹജീവികളുമായുള്ള ഏറ്റുമുട്ടലിന്റെ ഈ വശത്തെ ശാപം എന്നാണ് വിളിക്കുന്നത്. അത് ചർച്ച ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്” എന്നാണ്.

കാൽവിൻ ഒരു കാൻസർ സർവൈവർ കൂടിയാണ്. യു‌എഫ്‌ഒയിൽ ഉണ്ടായിരുന്നതിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു: “നിങ്ങളിൽ ചിലർക്ക് അറിയാമായിരിക്കും, ഈ വാഹനത്തിൽ കയറുമ്പോൾ എനിക്ക് മരണത്തോടടുത്ത ഒരു അനുഭവം ഉണ്ടായിരുന്നു. അപ്പോഴാണ് എന്റെ രക്തം എന്നിൽ നിന്ന് ഊറ്റിയെടുക്കപ്പെട്ടത് പോലെ തോന്നിയത്. പിന്നീട് എനിക്ക് ഇപ്പോഴും അറിയാത്ത കാര്യങ്ങൾ സംഭവിച്ചു. പിന്നെ അവ എനിക്ക് കുറേ കാര്യങ്ങൾ കാണിച്ചുതന്നു, ഭൂതകാലത്തിലെയും വർത്തമാനകാലത്തിലെയും കാര്യങ്ങൾ.”അദ്ദേഹം കൂട്ടിച്ചേർത്തു:

Leave a Reply

Your email address will not be published. Required fields are marked *