മാന്ത്രികത തൂലികയില്‍ ഒളിപ്പിച്ച എഴുത്തുകാരന്
പി.വി.തമ്പി ഓർമ്മയായിട്ട്19 വർഷം
മലയാളത്തിന്റെ ക്ലാസിക് മാന്ത്രിക നോവലായ കൃഷ്ണപരുന്ത് രചയിതാവ് പി.വി.തമ്പി എന്ന പി.വാസുദേവൻ തമ്പിയുടെ പത്തൊന്‍പതാം ഓര്‍മ്മദിനമാണ് ഇന്ന്.
നോവലിസ്റ്റ് – ചെറുകഥാകൃത്ത് – ഉപന്യാസകാരൻ – പ്രഭാഷകൻ – അഭിഭാഷകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായിരുന്നു പിവി തമ്പി.
1934 ഏപ്രിൽ 28 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് കളരിക്കൽ പി. കൃഷ്ണപിള്ളയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനായി ജനിച്ചു. MA, LLB ബിരുദങ്ങൾ നേടി അധികം വൈകാതെ 9-ാം ക്ലാസിൽ പഠിക്കുകയായിരുന്ന
വിജയലക്ഷ്മിയെ വിവാഹം ചെയ്തു.
19-ാമത്തെ വയസ്സിൽ ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനിയിലും LIC യിലും ജോലി ചെയ്തെങ്കിലും രാജിവച്ച് സാഹിത്യ രചനയിൽ മുഴുകി.ആദ്യനോവലായ ഹോമം 1979 ലെ കുങ്കുമം അവാർഡ് നേടിയതോടെയാണ് നോവലിസ്റ്റ് എന്ന നിലയിൽ ശ്രദ്ധേയനായത്. പിന്നീട് കൃഷ്ണപരുന്ത്, അവതാരം, കർമ്മബന്ധനം, ആത്മവൃത്തം, ഭ്രാന്തി, അഗ്നിരതി, അക്ഷരപൂജ, ആനന്ദഭൈരവി, കസ്തൂരി, അഗ്നിരതി, പള്ളിവേട്ട, ടിക്കറ്റ് പ്ലീസ്, സപ്താഹം, അവതാരം, സൂര്യകാലടി (2 ഭാഗങ്ങൾ), ഗോർബച്ചേവിന്റെ നാട്ടിൽ പുതിയൊരു സൂര്യോദയം എന്ന യാത്രാവിവരണം തുടങ്ങി നിരവധി കൃതികൾ രചിച്ചു. സാധാരണഗതിയിൽ യക്ഷിയുടെയും പ്രേതത്തിന്റെയും പ്രതികാര കഥ പറയുന്ന മാന്ത്രിക നോവലുകൾ ആയിരുന്നു മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്നത്.
വളരെ വ്യത്യസ്തമായി ഒരു മാന്ത്രികന്റെ ഉയർച്ച താഴ്ചയുടെ കഥ അതിഭാവുകത്തോടെ വരച്ചു കാട്ടിയ കൃഷ്ണപ്പരുന്ത് എന്ന നോവലിലൂടെയാണ് അദ്ദേഹം ജനഹൃദയങ്ങളിൽ ഇടം നേടിയത്. ഭയമെന്ന വികാരം ഇത്രമേൽ തീവ്രമായി അനുഭവിപ്പിച്ച നോവൽ മലയാളത്തിലുണ്ടായിട്ടില്ല യക്ഷി – ഗന്ധർവൻമാരെ വിറപ്പിച്ചിരുന്ന പുത്തൂർ തറവാട്ടിലെ ബ്രഹ്മചാരികളായ മാന്ത്രികൻമാരുടെ പാരമ്പര്യം കുമാരൻ തമ്പിയിലെത്തുമ്പോൾ ഒരു ദശാസന്ധി അഭിമുഖീകരിക്കുന്നു.
നോവലായും സിനിമയായും മലയാളികളുടെ ഹൃദയം കീഴടക്കിയ കൃഷ്ണപ്പരുന്ത് ഹിന്ദി, തമിഴ് ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.യക്ഷി ഗന്ധര്‍വ രക്ഷസ്സുകളെ ചൂണ്ടാണിവിരല്‍ ചൂണ്ടി വിറപ്പിച്ചവരാണ് പുത്തൂര്‍ തറവാട്ടിലെ പുരുഷന്മാര്. പുത്തൂര്‍ തറവാട്ടിലെ ഓരോ തലമുറയും കടുത്ത ബ്രഹ്മചര്യമനുഷ്ഠിച്ച് കൃഷ്ണപ്പരുന്തിനെ ആരാധനാമൂര്‍ത്തിയായി വരിച്ചു. ഓരോ പുരുഷനും കാരണവരില്‍നിന്ന് മന്ത്രോപദേശം ഏറ്റുവാങ്ങി പക്ഷേ, പപ്പുത്തമ്പിയില് നിന്ന് മന്ത്രസിദ്ധി സ്വീകരിച്ച കുമാരന്തമ്പി വ്രതങ്ങള്‍ തെറ്റിച്ചു… അരുതാത്തതു ചെയ്തു… രക്ഷകനായ ഗരുഡന് പ്രതികാര ദാഹിയായി…
മകളുടെ പേരിൽ ആരംഭിച്ച സ്വപ്ന പബ്ലിക്കേഷൻസിലൂടെയാണ് കൃഷ്ണപ്പരുന്ത് പുറത്തിറക്കിയത്. മലയാളത്തിലെ ഏറ്റവും വലിയ നോവലായ വിലാസിനിയുടെ അവകാശികളെ വെല്ലുന്ന മലയാളത്തിലെ ഏറ്റവും വലിയ നോവൽ നോവൽ രചിക്കണമെന്ന ആഗ്രഹം ജനിച്ചു. ചേര സാമ്രാജ്യത്തിന്റെ വളർച്ചയും കേരളത്തിന്റെ ഉത്ഭവവും സംബന്ധിച്ച ചരിത്രവും ഐതിഹ്യങ്ങളും ഭാവനയും കൂടിച്ചേർന്ന നോവൽ ആയിരുന്നു നോവലിന്റെ ഉള്ളടക്കം. ആദ്യ അധ്യായങ്ങൾ എഴുതിയെങ്കിലും 2006 ജനുവരി 30 ന് അന്തരിച്ചു.
വിജയലക്ഷ്മി മകൾ സ്വപ്നയോടൊപ്പം ഹൈദരബാദിലേക്കു താമസം മാറി. ഹരിപ്പാട്ടെ വീട്ടിൽ വീട്ടിൽ കവർച്ചയ്ക്കു കയറിയ കള്ളന്മാർ മോഷണ ശ്രമത്തിനിടെ അദ്ദേഹത്തിന്റെ കൈപ്പടയിൽ എഴുതിയ കയ്യെഴുത്തുപ്രതി വലിച്ചുകീറി നശിപ്പിക്കുകയും ചെയ്തു. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും കവിയുമായ ശ്രീകുമാരൻ തമ്പി, പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായ പി.ജി. തമ്പി (പി. ഗോപാലകൃഷ്ണൻ തമ്പി) എന്നിവർ സഹോദരന്മാരാണ്. സോവിയറ്റ് യൂണിയനിലെ പുനഃസംഘടനയും പുനർരാഷ്ട്രീയവും’എന്ന വിഷയത്തെപ്പറ്റി ഇംഗ്ളീഷിൽ രചിച്ച പ്രബന്ധത്തിന് സോവിയറ്റ് ലാൻഡ് അവാർഡ്, ദി റീ ഓർഗനൈസേഷൻ ഓഫ് സിഡൻ്റ് യൂണിയൻ എന്ന ഇംഗ്ലീഷിലെ ലേഖനം 1988-ൽ അന്താരാഷ്ട്ര തലത്തിൽ മികച്ച ലേഖനത്തിനുള്ള അവാർഡും ലഭിച്ചു.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.