അമിതമായ ദാഹത്തിന്‍റെയും വിശപ്പിന്‍റെയും കാരണം ഇത് ആവാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയ കൂടിയാണ്.

അമിത ദാഹവും വിശപ്പുമൊക്കെ പ്രമേഹത്തിന്റെ ആദ്യ സൂചനകളാണ്. ഇത്തരം സൂചനകളൊക്കെ പലപ്പോഴും സ്ത്രീകള്‍ അവഗണിച്ചേക്കാം. സ്ത്രീകള്‍ പലപ്പോഴും അവഗണിക്കുന്ന പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വെള്ളപോക്ക് അഥവാ വെളുത്ത സ്രവം, മൂത്രമൊഴിക്കുമ്പോഴോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴോ ഉള്ള വേദന, ചൊറിച്ചില്‍ തുടങ്ങിയവയൊക്കെ സ്ത്രീകളില്‍ ഉണ്ടാകുന്നതിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും, പ്രമേഹത്തിന്റെ സൂചനയായും ഇവ കാണപ്പെടാം. അതിനാല്‍ ഇവയെ അവഗണിക്കരുത്.

അമിത ദാഹവും വിശപ്പും പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങളാകാം. അതിനാല്‍ അവഗണിക്കേണ്ട. അമിതമായി മൂത്രമൊഴിക്കുന്നതും പ്രമേഹത്തിന്റെ ഒരു സൂചനയാകാം. അകാരണമായി ശരീരഭാരം പെട്ടെന്ന് കുറയുന്നതും പ്രമേഹത്തിന്റെ സൂചനയാകാം.

പല കാരണങ്ങള്‍ കൊണ്ടും ക്ഷീണവും തളര്‍ച്ചയും തോന്നാം. അമിത ക്ഷീണവും തളര്‍ച്ചയും ബലഹീനതയും പ്രമേഹത്തിന്റെ ലക്ഷണമായും ഉണ്ടാകാം. മങ്ങിയ കാഴ്ച, കൈകളിലോ കൈകളിലോ മരവിപ്പ് തോന്നുക, മുറിവുകള്‍ പതുക്കെ ഉണങ്ങുന്നതും എന്നിവയും പ്രമേഹത്തിന്റെ സൂചനയാകാം. വരണ്ട ചര്‍മ്മം, ചര്‍മ്മത്തില്‍ കാണുന്ന ഇരുണ്ട പാടുകള്‍, ചൊറിച്ചില്‍ എന്നിവയും ചിലപ്പോള്‍ പ്രമേഹത്തിന്റെയാകാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!