മരണത്തിന്‍റെ കഥ പകർത്തുന്നവൾ!

മരണശേഷം എന്താകും ജീവിതം? മനുഷ്യൻ ഉണ്ടായ കാലം മുതൽ ഇതിനുള്ള ഉത്തരവും തേടുന്നുണ്ട്. എന്നാൽ ദൈനംദിനം മരണത്തിന്‍റെ ശേഷിപ്പ് പകർത്തുന്ന ആളുടെ മാനസികാവസ്ഥ എന്തായിരിക്കും? അതും സാധാരണ മരണങ്ങൾ മുതൽ കൊലപാതകം വരെ. ആലപ്പുഴയിലെ ആദ്യ ലേഡി ഇൻക്വിസ്റ്റ് ഫോട്ടോഗ്രാഫർ ജീവിതം പറയുമ്പോൾ….

അവിചാരിതമായി വീണുകിട്ടിയ അവസരം കൈവിട്ടുകളയാന്‍ മനസ്സില്ലാത്ത അവളുടെ ക്യാമറ ഫ്ലാഷുകള്‍ തുടരെ തുടരെ മിന്നി. അവിടെ അവളിലൂടെ ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു.

ചെറുപ്പത്തില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. പൈലറ്റ്, ആംബുലന്‍സ് ഡ്രൈവര്‍,ഫോട്ടോഗ്രാഫര്‍ ഇവയില്‍ ഒന്ന് താന്‍ പഠിക്കുമെന്ന് ഷൈജ മനസ്സില്‍ ഉറപ്പിച്ചിരുന്നു.

കായംകുളം എം.എസ്.എം കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കേ വീട്ടുകാരറിയാതെയാണ് പോളിടെക്നിക്കിൽ തൊഴിലധിഷ്ഠിത കോഴ്സായ ഫോട്ടോഗ്രഫിക്ക് ചേർന്നത്. സ്റ്റൈഫന്‍റോടുകൂടിയായിരുന്നു പഠനം. പതിനെട്ട് ആണ്‍കുട്ടികളോടൊപ്പം ഏക പെൺതരിയായി പഠനമാരംഭിച്ചു. കോഴ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് വീട്ടിൽ അറിയിച്ചത്. വലിയ പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അച്ഛന്‍ എന്നെ നോക്കി കുറച്ച് നേരം ഇരുന്നു. എന്‍റെ കണ്ണിലെ തിളക്കം ശ്രദ്ധിച്ചിട്ടായിരി്ക്കാം ഒന്നും മിണ്ടാതെ വാ നമുക്ക് ഒന്ന് പുറത്ത് പോകാന്ന് പറഞ്ഞു. അടുത്തുള്ള സ്റ്റുഡിയോയില്‍ ക്യാമറയുടെ വില തിരക്കി 8000 രൂപ
യാണ് വിവിറ്റാര്‍ ക്യാമറ യുടെ വില. രണ്ടാമതൊന്ന് ആലോചിക്കാതെ സ്വര്‍ണം പണയം വച്ച് അച്ഛന്‍ ക്യാമറ വാങ്ങി തന്നു. ക്യാമറ കയ്യില്‍ കിട്ടിയതോടെ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. പുതിയ ക്യാമറ ഗുരുവിനെ കാണിക്കാന്‍ പോയി. പ്രൈവറ്റ് ബസിലാണ് യാത്ര, ഷൈജ ഓര്‍ത്തെടുക്കുന്നു. ബസില്‍ യാത്രചെയ്യവേ പുറത്തെ കാഴ്ചകള്‍ നോക്കിയിരുന്നു. പെട്ടന്നാണത് കണ്ണിലുടക്കിയത്. പ്രായം ചെന്ന അമ്മച്ചി ഓടയില്‍ വീണു കിടക്കുന്നു. തലഭാഗം പുറത്തും മറുഭാഗം ഓടയിലും എന്ന രീതിയിലാണ് ശരീരം കിടന്നിരുന്നത്. ബസ് ജംഗക്ഷനില്‍ നിന്നും എടുത്തു. എന്ത് ചെയ്യണ മെന്ന അറിയില്ല .. അടുത്ത ജംക്ഷനില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങി. നടന്ന് ഓടി എന്ന രീതിയില്‍ എത്തി. ക്യാമറയില്‍ ആ അമ്മച്ചി യുടെ ഫോട്ടോ ഒപ്പിയെടുത്തു.
ആതാണ് തന്‍റെ ആദ്യത്തെ ഫോട്ടോയെന്നും ഷൈജ. ക്രൈംഫയലില്‍ തന്‍റെ ഫോട്ടോ അച്ചടിച്ചുവന്നും ഫിലിം ഇല്ലാതെയാണ് ഞാന്‍ ക്യാമറ തന്‍റെ ഗുരുവിനെ കാണിച്ചത്. തുടര്‍ന്ന് നടന്ന സംഭവവികാസങ്ങള്‍ അറിഞ്ഞതോടെ അദ്ദേഹം രണ്ടുകൈയ്യും തലയില്‍വച്ച് അനുഗ്രഹിച്ചതായി ഷൈജ..

പരിചയക്കാരനായ യുവാവ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ഫോട്ടോഗ്രാഫിയിലേക്ക് ഷൈജ കടന്നുവരുന്നത്. അന്ന് 20 വയസുമാത്രമായിന്നു എന്‍റെ പ്രായം.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ഫോട്ടോയെടുക്കാനെത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് വാശി, ഇത്തരം ഫോട്ടോകൾ എടുക്കാൻ പുരുഷ ഫോട്ടോഗ്രാഫർ വേണം! നഗ്നമായ പുരുഷശരീരം പകർത്താൻ സ്ത്രീകളെ ഏൽപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു പൊലീസുകാരന്‍റെ നിലപാട്. എന്നാൽ താൻ ജോലിയുടെ ഭാഗമായി വന്നതാണെന്നും ചെയ്യുന്ന ജോലിക്ക് കൂലി വാങ്ങുമെന്നും ഷൈജ ഉറച്ച നിലപാടെടുത്തതോടെ ആദ്യമായി മോർച്ചറിക്കുള്ളിൽ കയറി പടം പകർത്തി. ഡ്യൂട്ടിയുടെ ഭാഗമായി പൊലീസുകാർക്ക് അവിടെ നിൽക്കാമെങ്കിൽ തനിക്കും ആകാമെന്ന മനോഭാവമായിരുന്നു ഷൈജയ്ക്ക്. ചില ഫോട്ടോകൾ പകർത്തുമ്പോൾ അവസാനഘട്ടത്തിലാണ് കൊലപാതകമാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ ചുമതല പൊലീസ് ഫോട്ടോഗ്രാഫർ ഏറ്റെടുക്കും. ഇതിനകം അഞ്ഞൂറിലധികം മൃതദേഹങ്ങളുടെ ചിത്രം പകർത്തിയിട്ടുണ്ട്.

ബാല്യത്തില്‍ മരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഞാന്‍ പങ്കെടുക്കുമായിരുന്നില്ല. ഭയം തന്നെയാണ് മൂലകാരണം.
പ്രീയപ്പെട്ടവര്‍ മരിച്ചാല്‍ അന്നത്തെ ദിവസം കൂടുതലും അടുപ്പുതിട്ടയില്‍ കുത്തിയിരുന്നാണ് സമയം ചെലവഴിച്ചതെന്നും ചെറുചിരിയോടെ ഷൈജ. ഇന്നാകട്ടെ.,ഉള്ളുപിടയുന്ന പലകാഴചകള്‍ക്കും മനസാന്നിദ്ധ്യം കൈവിടാതെ ജോലിയുടെ ഭാഗമാകേണ്ടിവന്നിട്ടുണ്ടെന്നും ഷൈജ.

പൊലീസുകാരുടെ കോള്‍ വന്നതിന് പ്രകാരം സംഭവസ്ഥലത്ത് എത്തി. പതിനേഴ് വയസ്സുള്ള പയ്യന്‍ തൂങ്ങി നില്‍ക്കുന്നു.. വീട്ടിലെ അവസ്ഥ പരിതാപകരമാണ്..ഫോട്ടോ നിന്ന് എടുക്കാനുള്ള സ്ഥമോ സൌകര്യമോ ആ വീട്ടില്‍ ഉണ്ടായിരുന്നില്ല..മുട്ടില്‍ലൂന്നി ഹാംഗ് ചെയ്തനിലയിലാണ് ബോഡിയുടെ പൊസിഷന്‍.


കഴുത്തിലെയും ഉത്തരത്തിലെയും കുരുക്ക് ചിത്രത്തിൽ വേണമെന്ന് പൊലീസ് നിർദ്ദേശിച്ചതോടെ, മറ്റ് മാർഗമില്ലാതെ മൃതദേഹത്തിന്റെ ചാരി നിന്ന് പടം പകർത്തിയത് മറക്കാനാവാത്ത അനുഭവമാണെന്ന് ഷൈജ പറയുന്നു.

അതുപോലെ തന്നെ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥന്‍റെ മരണം മനസ്സിനെ ഏറെ പിടിച്ചുലച്ചതായി ഷൈജ.. അസഹനീയമായ ദുര്‍ഗന്ധവും ഈച്ചയുടെ സാന്നിദ്ധ്യവുമാണ് അയല്‍പക്കത്തുള്ളവര്‍ പോലീസിനെ വിവരമറിയിക്കുന്നത്. മൃതദേഹത്തിന് ഏകദേശം ഒരാഴ്ച പഴക്കമുണ്ടായിരുന്നു. ഡബിള്‍ മാസ്ക്ക് ഇട്ടാണ് സംഭവസ്ഥലത്തേക്ക് പോയത്. സംഭവസ്ഥലത്ത് നിന്നിരുന്ന വയസ്സായ സ്ത്രീ തന്ന തോര്‍ത്തുകൂടെ കെട്ടിയാണ് ഇന്‍ക്വസ്റ്റ് ഫോട്ടോ പൂര്‍ത്തിയാക്കിയത്. മരിച്ച വ്യക്തിക്ക് പുറംലോകവുമായി ബന്ധമൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ വീട്ടില്‍ ആദ്ദേഹം മരിച്ചിട്ട് കിടന്നിട്ടും ആരും അറിയാതെ പോയത്. ഇത്തരത്തിലുള്ള ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഷൈജ.. എന്നാല്‍ ഈ നിമിഷം വരെ ജോലിയോട് മടുപ്പ് തോന്നിയിട്ടില്ല.. ഏറ്റവും ഇഷ്ടത്തോടുകൂടിയാണ് ജോലിചെയ്യുന്നത്. ഇപ്പോള്‍ പിആര്‍ഡിയുടെ ഫോട്ടോഗ്രാഫറാണ്(കരാര്‍) ഷൈജ.


വിവാഹങ്ങളടക്കം ചടങ്ങുകളുടെ ബുക്കിംഗും ലഭിച്ചു. കരാട്ടെയും പ്രാക്ടീസ് ചെയ്യുന്നുണ്ട്. കാരട്ടെ പഠിച്ചത് തന്‍റെ അമ്മായിഅമ്മയുടെ നിര്‍ബന്ധത്താല്‍ ആണ്. അസമയത്തുള്ള യാത്രയില്‍ സെല്‍ഫ് ഡിഫന്‍സ് അറിഞ്ഞിരിക്കമെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. ജോലി കഴിഞ്ഞ് എത്തുമ്പോള്‍ മഞ്ഞല്‍പൊടിയിട്ടുള്ള ചൂടുവെള്ളം തയ്യാറാക്കി വയ്ക്കുന്ന അമ്മയുടെ കരുതല്‍ പറയുമ്പോള്‍ ഷൈജയുടെ കണ്ണ് നിറയുന്നു. സ്ത്രീകല്‍ സ്വയംപര്യാപ്തമാകണമെന്ന ലക്ഷ്യത്തോ
ടെ മെഴുകുതിരി,പേപ്പര്‍ബാഗ്, എന്നിവയുടെ നിര്‍മ്മാണയൂണീറ്റിനും ഷൈജ നേതൃത്വം നല്‍കുന്നു. സ്ത്രീകളുടെ കയ്യില്‍ എപ്പോഴും അവളുടെ അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള പൈസ എപ്പോഴും വേണമെന്ന പക്ഷക്കാരിയാണ് ഷൈജ.


ഓട്ടോ ഡ്രൈവറായ അനിൽകുമാറും കുടുംബവും പൂർണ പിന്തുണ നൽകുന്നു. പ്ലസ് വണ്‍ വിദ്യാർത്ഥി ഗുരുദാസാണ് മകൻ. പൈലറ്റ് മോഹം നടക്കില്ലെങ്കിലും ആംബുലൻസ് ഓടിക്കണമെന്ന ആഗ്രഹം വൈകാതെ നിറവേറ്റുമെന്ന് ഷൈജ പറയുന്നു.ജീവിതത്തിന്റെ സെല്ലുലോയിഡിൽ വീണ്ടും ആഗ്രഹം പകർത്തുകയാണ്, ജീവിതത്തിൽ തളരില്ലെന്ന ആത്മവിശ്വാസത്തോടെ.

കൃഷ്ണ അര്‍ജുന്‍, ഫോട്ടോ :രമ്യ മേനോന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!