നോവലിസ്റ്റും ഗൈനക്കോളജിസ്റ്റുമായിരുന്ന ഡോ. തയ്യില്‍ രാധാകൃഷ്ണന്‍റെ ഓര്‍മ്മദിനം

നോവലൈറ്റുകളും ആനുകാലികങ്ങളിൽ നിരവധി കഥകളും എഴുതിയിട്ടുള്ള നോവലിസ്റ്റും ഗൈനക്കോളജിസ്റ്റുമായിരുന്ന ഡോ. തയ്യില്‍ രാധാകൃഷ്ണൻ.

കുന്നംകുളത്തിനടുത്ത് ചിറമനങ്ങാട് അഡ്വ. ശങ്കരൻകുട്ടി മേനോന്റെയും വിലാസിനിയുടേയും മകനാണ്. ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷലിസ്റ്റായിരുന്നു.ശ്രീ കേരളവർമ്മ കോളേജിൽ നിന്നും ബിരുദമെടുത്ത ശേഷം പാറ്റ്‌ന, മംഗലാപുരം, മുംബൈ എന്നിവിടങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം.

മുംബൈ ജസ്‌ലോക്, വാഡിയ, തൃശ്ശൂര്‍ മെട്രോപ്പോളിറ്റന്‍ ആസ്പത്രിയടക്കം ഒട്ടേറെ ആസ്പത്രികളില്‍ സേവനമനുഷ്ഠിച്ചു. മൂന്നുവർഷം പാറ്റ്‌നയിൽ വാരികയിൽ റിപ്പോർട്ടറായും പ്രവർത്തിച്ചു. ഷീന്‍, പാടലീപുത്രം, നിഴലുകള്‍ സംസാരിക്കുന്ന അയോധ്യ, നേത്രാവതി എന്നീ കൃതികള്‍ രചിച്ചു.

നോവലൈറ്റുകളും എഴുതി. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതിയിട്ടുണ്ട്. ഷീന്‍ കൃതിക്ക് ടാഗോര്‍ അവാര്‍ഡ് ലഭിച്ചു. ആദ്യ നോവലായ ‘ഷീൻ’ രബീന്ദ്രനാഥ് ടാഗോർ പുരസ്കാരം നേടി. 2014 ഓഗസ്റ്റ് 11 ന് അന്തരിച്ചു.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!