മലയാളസിനിമയുടെ പൌരുഷം എംജിസോമന്‍
മലയാളചലച്ചിത്രത്തിന്‍റെ പൌരഷത്തിന്‍റെ പ്രതീകം എംജി സോമന്‍ മണ്‍മറഞ്ഞിട്ട് ഇന്ന് 23 വര്‍ഷം തികയുന്നു.മലയാറ്റൂര്‍ രാമകൃഷ്ണനും പി.എം മോനോനുംമാണ് സോമനെ വെള്ളിത്തിരയില്‍ എത്തിക്കുന്നത്.
1973 ല്‍ പുറത്തിറങ്ങിയ ഗായത്രിയാണ് സോമന്‍റെ ആദ്യ ചലച്ചിത്രം. അക്കൊല്ലം രണ്ടു സിനിമകളില്‍ കൂടി സോമന്‍ അഭിനയിച്ചു. അതു വലിയൊരു പ്രയാണത്തിലേക്കുള്ള തുടക്കമായിരുന്നു.
എം.ജി. സോമന്‍ എന്ന മണ്ണടിപ്പറമ്പില്‍ കെ.എന്‍. ഗോവിന്ദപ്പണിക്കരുടെയും പി.കെ. ഭവാനിയമ്മയുടെയും മകനായി 1941 ഒക്ടോബർ 28 ആം തിയതി തിരുവല്ല തിരുമൂലപുരത്ത് ജനിച്ചു.ഇരുവള്ളിപ്ര സെന്റ് തോമസ് ഹൈസ്‌കൂളിലും ചങ്ങനാശേരി എസ്.ബി കോളജിലുമായിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനുശേഷം 20 വയസ്സ് തികയുന്നതിനു മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ജോലിക്കുചേര്‍ന്നു.
1968-ല്‍ തഴക്കര പയ്യമ്പള്ളി കുടുംബാംഗം സുജാതയെ വിവാഹംചെയ്തു.
നാടകത്തിലൂടെയാണ് എം.ജി. സോമന്‍ അഭിനയത്തിന് തുടക്കം കുറിച്ചത്.. വ്യോമസേനയില്‍ ഒന്‍പതു വര്‍ഷത്തെ സേവനം കഴിഞ്ഞു തിരിച്ചെത്തിയ ശേഷമാണ് അഭിനയരംഗത്തേക്ക് കടന്നത്.സോമന്‍റെ അഭിനയജീവിതത്തിലെ വഴിത്തിരിവ് ‘ചട്ടക്കാരി’ അയിരുന്നു. ദിനേശന്‍ എന്ന പേരില്‍ നിന്നും എംജിസോമന്‍ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് ചട്ടക്കാരിയിലൂടെയായിരുന്നു.
20 വര്‍ഷത്തില്‍ നാനൂറോളം ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചു. ഒരു വര്‍ഷത്തില്‍ 42 സിനിമയില്‍ അഭിനയിച്ച് അദ്ദേഹം റെക്കോര്‍ഡിട്ടു. ലേലം എന്ന സിനിമയില്‍ ആനക്കാട്ടില്‍ ഈപ്പന്‍ പാപ്പിച്ചിയെ അവതരിപ്പിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞു. നടന്‍ എന്നതിലുപരിയായി ജോണ്‍ പോളിനൊപ്പം ഭൂമിക എന്ന ചിത്രം നിര്‍മിച്ചു. താരസംഘടനയായ അമ്മയുടെ ആദ്യകാല പ്രസിഡന്‍റായും ചലച്ചിത്ര വികസന കോര്‍പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചു. സിനിമയില്‍ തിരക്കുള്ളപ്പോഴും ഏതാനും ടിവി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു.