പാവങ്ങളുടെ ഊട്ടി; നെല്ലിയാമ്പതിയിലേക്ക് ഒരു യാത്ര
കാടിന്റെ ഇരുള് നിറഞ്ഞ വശ്യത തേടി യാത്ര ചെയ്തിട്ടുണ്ടോ..?
കേൾക്കു൩ോഴേ ആകാംക്ഷ തോന്നിയേക്കാം?
നെല്ലിയാമ്പതിയിലേക്കുള്ള യാത്ര അത്തരത്തിൽ ഒന്നായിരുന്നു.
പാവപ്പെട്ടവരുടെ ഊട്ടിയിലേക്കുള്ള യാത്ര.. പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവന്‍ പ്രകടമാക്കി, യാത്രികരെ കടുംപച്ച വിരിയിച്ച കാട്ടുചോലകളിലേക്ക് കൂട്ടികൊണ്ട് പോവുന്ന നെല്ലിയാമ്പതി എങ്ങനെ പാവപ്പെട്ടവന്റെ ഊട്ടിയാവും..? നെല്ലിദേവതയുടെ ഊരായ നെല്ലിയാമ്പതിക്കാടുകളുടെ കുളിരും സൗന്ദര്യവും അനുഭവിക്കണമെങ്കില്‍ അതിനു നെല്ലിയാമ്പതിയിലേക്ക് തന്നെ വരണം. ഊട്ടിക്ക് പകരമാവാന്‍ നെല്ലിയാമ്പതിക്കോ, നെല്ലിയാമ്പതിക്ക് പകരമാവാന്‍ ഊട്ടിക്കോ ആവില്ല, എന്നത് വാസ്ഥവമാണ്.
കൊടുത്തു ചൂടിൽ ചുട്ടുപൊള്ളുന്ന പാലക്കാടിനെ മാത്രമേ പലപ്പോഴും നമുക്കറിയൂ. എന്നാൽ പച്ചപ്പ് നിറച്ച് തണുത്ത് ഉറങ്ങുന്ന പാലക്കാടിനെ അറിയണമെങ്കിൽ നാം നെല്ലിയാമ്പതിയിൽ എത്തണ൦.
കേരളത്തിൻറെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ. ആരെയും മോഹിപ്പിക്കുന്ന നെല്ലിയാമ്പതി പാലക്കാട് നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ്. അപ്പോൾ പറഞ്ഞു വന്നത് എന്റെ നെല്ലിയാ൩തി യാത്രയേകുറിച്ചാണ്. യാത്ര എന്റെ സ്വന്ത൦ സ്കൂട്ടറിലാണ്.
ആനവണ്ടിക്ക് (കെ എസ് ആർടിസി)പോകണമെന്നായിരുന്നു ആഗ്രഹം. അപ്രതീക്ഷിത യാത്ര ആയതിനാൽ സ്കൂട്ടറിനെ ഞാൻ കൂടെകൂട്ടിയെന്ന് മാത്ര൦.
ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരിനദി എന്നിവയുടെ പ്രധാനപ്പെട്ട ജലസ്സ്രോതസ്സുകളാല്‍ സമ്പുഷ്ടി നേടിയ മണ്ണ്. ജൈവആവാസ വ്യവസ്ഥയുടെ കലവറ. ശീതളമായ കാലാവസ്ഥയാണ് ഇവിടം. തേയില, കാപ്പി തോട്ടങ്ങളാല്‍ പ്രധാന കൃഷി. ഇതൊക്കെയാണ് നെല്ലിയാ൩തി യെ കുറിച്ചുള്ള പൊതുവായ വിവരണം.
നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ പട്ടണമായ കൈകൊട്ടി നെന്മാറയില് നിന്ന് 26 കിലോമീറ്റ്ര് അകലെയാണ് . പിന്നെ മറ്റൊരു കാര്യം. നെന്മാറയിൽ നിന്ന് നെല്ലിയാ൩തിയിലേക്ക് കെ എസ് ആർ ടി സി ബസ് സർവ്വീസുണ്ട്. അതു൦ ഒന്നും രണ്ടും മണിക്കൂറിടവിട്ടാണ്.
ഞങ്ങൾ നെന്മാറ പട്ടണത്തിലേക്ക് പ്രവേശിച്ചു.
നെല്ലിയാമ്പതിയുടെ സൌന്ദര്യം ആസ്വദിച്ച് യാത്ര തുടങ്ങി.
മഞ്ഞ് പുതച്ചു കിടക്കുന്ന നെല്ലിയാമ്പതി മലനിരകളുടെ ദ്യശ്യം കണ്ണിന് കുളിര്‍മയേകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല ഇവിടെ നിന്ന് 17 കി.മീറ്ററോളം മുകളിലേക്ക് ഹെയര്‍പിന്‍ വളവുകള്‍ കഴിഞ്ഞാല്‍ പിന്നെ വനം പ്രദേശമാണ്. മുകളിലേക്ക് പോകുന്തോറും തണുപ്പ് കൂടി വരു൦.
കൈകൊട്ടിയില്‍ നിന്ന് 9 കിലോ മീറ്റര്‍ അകലെയുള്ള പോത്തുണ്ടി ഡാം നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിലെ ഒരു ഹൈലൈറ്റ് ആണ്.
മലയുടെ താഴ്വാരത്തിലാണ് ഈ അണക്കെട്ട്. ഇന്ത്യയിലെ തന്നെ മണ്ണു കൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ് പോത്തുണ്ടിഡാം. അവിടെ ഇറങ്ങി പതിവുള്ള ഫോട്ടോ ഷൂട്ട്. ഡാമിന്റെ മുകളിലൂടെ നടത്ത൦. നെല്ലിയാമ്പതി മലനിരകളുടെ ഭാഗ൦ അങ്ങിങ്ങായി കാണാം.
പോത്തുണ്ടിഡാം കഴിയുമ്പോള്‍ കാണുന്ന വനപ്രദേശത്ത് ധാരാളം തേക്കുമരങ്ങളുണ്ട്. നെല്ലിയാമ്പതിയിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ കുരങ്ങ്, മുള്ളന്‍ പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളേയും കാണാം. ഈ ഉയരത്തില്‍ നിന്ന് താഴെ മനോഹരമായ പോത്തുണ്ടിഡാമും നഗരദൃശ്യങ്ങളും ആസ്വദിക്കാം. പോയ വഴിയിൽ 2018 ലെ പ്രളയ൦ സമ്മാനിച്ച മുറിപാട് കാണാ൦. നെല്ലിയാമ്പതിയെ ഒറ്റപ്പെടുത്തി, ഇരുൾ പൊട്ടലുണ്ടായ ഇടം. വിരിമാറ് മുറിഞ്ഞ് പൊട്ടിപിളർന്ന് കിടക്കുന്ന ഭൂമി. അവിട൦ കണ്ടപ്പോൾ
നെല്ലിയാമ്പതി ടൌണിലെത്തി, ഞങ്ങൾ രാവിലത്തെ ചായകുടിച്ചു. ജീപ്പുകാരുടെ നീണ്ട നിര ടൌണിൽ ദൃശ്യമാണ്. മലനിരകളിലേക്കുള്ള ട്രക്കിംഗ്, ഓഫ് റോഡ് യാത്രക്ക് ആളുകളെ വിളിച്ചുകയറ്റുകയാണ് അവർ.
ഞങ്ങൾ അതിലൊന്നിൽ കയറി യാത്ര തുടങ്ങി.കേശവപാറ, സീതാകുണ്ട്, മിങ്കാര അണക്കെട്ട്, കൊല്ലങ്കോട് പട്ടണം ഇവയൊക്കയും നമുക്ക് മലമുകളില്‍ നിന്ന് കാണാം. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സെക്യൂരിറ്റി ഉദ്യോസ്ഥര്‍ നെല്ലിയാമ്പതിയെ കാണാന്‍ വരുന്നവര്‍ക്കും അറിയാന്‍ വരുന്നവര്‍ക്കും കാട്ടിലേക്ക് കൂട്ടു വരാറുണ്ട്. എന്നാല്‍ കാടിന്റെ നിശബ്ദത സംഗീതമായി ആസ്വദിക്കുന്ന, വഴികളില്‍ തന്റെ പൂര്‍വികരുടെ കാലടയാളങ്ങളെ പിന്തുടരുന്ന കാടിന്റെ മക്കളിലൊരാളാവും നെല്ലിയാമ്പതി പരിചയപ്പെടുത്തി യാത്രയിലൂടെ നീളെ നമ്മെ നയിക്കുക. അങ്ങനൊരാളെ നമ്മുക്കു൦ കിട്ടി.
യാത്രയിലുടനീളം മനോഹരമായ താഴ്വാര കാഴ്ചകള്‍ കാണാനുളള വ്യൂ പോയന്റുകള്‍ ഉണ്ട് .വെത്യസ്തമായ പാലക്കാടന്‍ കാഴ്ച ഇവിടെ നിന്നും ആസ്വദിക്കാം.
നെല്ലിയാമ്പതി എത്തിയാല്‍ സൈലന്റ് വാലി മലനിരകളും പറമ്പികുളം നാഷണല്‍ പാര്‍ക്കും ദൂരക്കാഴ്ച്ചകാളായി നമ്മെ കൊതിപ്പിച്ച് കൊണ്ടിരിക്കും.വരയാടുകളും സിംഹവാലന്‍ കുരങ്ങുകളും അടക്കം നെല്ലിയമ്പതിയില്‍ സഞ്ചാരികളെ വരവേല്‍ക്കാൻ ഏറെയുണ്ട്. എന്നാല്‍ ഒന്നിനെയെങ്കിലും കണ്ടു കിട്ടുക പ്രയാസം നിറഞ്ഞ കാര്യമാണ്.
അനക്കങ്ങളില്ലാതെ ഏറെ നേരം കാത്തിരുന്നാല്‍ കാട്ടിലെ വീട്ടുകാരെ കാണാല്‍ സാധിച്ചേക്കും. നെല്ലിയാമ്പതിയുടെ പ്രകൃതി ഭംഗിയും കുളിരും അനുഭവിക്കാനും ആസ്വദിക്കാന്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ഉചിതം. ജനുവരി മുതല്‍ മെയ് വരെ പകല്‍ തണുപ്പ് കുറഞ്ഞ കാലവാസ്ഥയും ജൂൺമുതല്‍ ഡിസംബര്‍ വരെ തണുപ്പ് കൂടിയ കാലവാസ്ഥയുമാണ് . ഒരുപാട് നാളായി മനസിൽ കൊണ്ടു നടന്ന യാത്രയുടെ സൌന്ദര്യ൦ ആസ്വദിച്ച് മടക്കയാത്ര. ഒരു വരവും കൂടി ഞാൻ വരു൦, മനസിൽ കുറിച്ചു. അത് നമ്മുടെ സ്വന്ത൦ ആനവണ്ടിയിലായിരിക്കു൦ എന്നു മാത്ര൦… യാത്ര തുടരുന്നു…..
ജ്യോതി ബാബു
mks4015ngkyt 1DR30co sYFo Gauh5M5
mns4015ngkyt UrSuU0U qtn8 NA9rdeF