ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്ക് പൂനാവാല ഫിനാന്‍സിന്‍റെ കോവിഡ് കാല വായ്പാ പദ്ധതി
കൊച്ചി : കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് പണയമില്ലാതെ കുറഞ്ഞ പലിശനിരക്കില്‍ പ്രത്യേക വായ്പയുമായി രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ഫിനാന്‍സ് സ്ഥാപനമായ പൂനാവാല ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയില്‍ അംഗങ്ങളായിട്ടുള്ള മൂന്ന് ലക്ഷത്തിലധികം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. പ്രൊഫഷണല്‍ ആവശ്യത്തിനും വ്യക്തിഗത ആവശ്യങ്ങള്‍ക്കും വായ്പ ലഭിക്കും. പ്രീപെയ്‌മെന്റ് ചാര്‍ജുകള്‍ ഒന്നും നല്‍കേണ്ടതില്ല. ഓണ്‍ലൈന്‍ ആയി വായ്പയ്ക്ക് അപേക്ഷിക്കാം. വായ്പാ നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലാണ് നടക്കുക. മറ്റ് ഫിനാന്‍സ് കമ്പനികളില്‍ നിന്ന് ഉയര്‍ന്ന പലിശയ്ക്ക് എടുത്തിട്ടുള്ള വായ്പകള്‍ ടേക്ക് ഓവര്‍ ചെയ്യാനുള്ള സൗകര്യവും ലഭിക്കും.
അപ്രതീക്ഷിതമായ വൈഷമ്യങ്ങള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി പ്രത്യേക വായ്പ അനുവദിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പൂനാവാല ഫിനാന്‍സ് ചെയര്‍മാന്‍ അഡാര്‍ പൂനാവാല പറഞ്ഞു. ബിസിനസ് വികസിപ്പിക്കുന്നതിനായി ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കും വായ്പ നല്‍കുന്നത് സംരംഭകത്വ വ്യവസ്ഥിതിയെയും സാമ്പത്തിക വളര്‍ച്ചയെയും ശക്തിപ്പെടുത്തുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
വ്യക്തികള്‍ക്കും സംരംഭകര്‍ക്കും അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പിന്തുണ നല്‍കുന്നതിനുള്ള ഞങ്ങളുടെ ദൗത്യത്തിന്റെ ഭാഗമായാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് പ്രത്യേക വായ്പ അനുവദിക്കുന്നതെന്ന് പൂനാവാല ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ അഭയ് ഭുട്ടാഡ പറഞ്ഞു. ഇത് ഞങ്ങളുടെ രാജ്യ വ്യാപകമായ വ്യാപ്തി വര്‍ധിപ്പിക്കാനും മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ഇന്ധനമായി വര്‍ത്തിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.