ജാഗ്രതപാലിച്ച് കോവിഡിനെ പ്രതിരോധിക്കാം
കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോള്‍ വ്യക്തിഗത ജാഗ്രത കുറഞ്ഞാല്‍ രോഗം പിടിപെടാനുള്ള സാധ്യത കൂടുകയും മരണങ്ങള് കൂടാനുമിടയുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കേരളത്തില്‍ സമ്പര്‍ക്ക വ്യാപന നിരക്കും മരണവും കൂടുന്ന കണക്ക് ഭീതിപ്പെടുത്തുമ്പോഴും രോഗികളുടെ എണ്ണം കുത്തനെ കൂടുന്നത് നിയന്ത്രിക്കാന്‍ കഴിഞ്ഞത് എസ്.എം.എസ് അടക്കമുള്ള ശീലങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കുന്നതിലൂടെയാണ്.
നിര്‍ദ്ദേശങ്ങള്‍ നിശ്ചയമായും ഓരോ വ്യക്തിയും പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്തണം. രോഗം പിടിപെട്ടാല്‍ ഗുരുതരമാകാനും തുടര്‍ന്ന് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. പ്രതിരോധമാണ് ഏക പോംവഴി. ശരിയായി മൂക്കും വായും മൂടും വിധം എപ്പോഴും മാസ്ക് ധരിക്കുക. കൈകള്‍ അണുവിമുക്തമാക്കണം. പരസ്പരം പരമാവധി അകലം പാലിക്കുക. ഇടപെടുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുക.
വീട്ടില്‍ ശീലിക്കേണ്ട കാര്യങ്ങള്‍
വീട്ടില്‍ ശീലിക്കേണ്ട കാര്യങ്ങള്‍
വീടും പരിസരവും ശുചിയായി സൂക്ഷിക്കുക
പുറത്തു ജോലിക്കു പോകുന്നവര്‍ കര്‍ശനമായും നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. കുളിച്ചതിനുശേഷം വീട്ടില്‍ പ്രവേശിക്കുക
വീട്ടിലും മാസ്ക് ധരിക്കുന്നത് ഉചിതമാണ്, വീട്ടിലെ മുതിര്‍ന്നവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരുമായി കരുതലോടെ ഇടപെടുക
പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുക
ലഘുവ്യായാമം ശീലമാക്കുക
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഹാന്‍ഡ് കര്‍ച്ചീഫ് ഉപയോഗിക്കണം.
അനാവശ്യയാത്രകള്‍ ഒഴിവാക്കണം.
രോഗവ്യാപന നിരക്കു കൂടുന്നതിനാല്‍ പുറത്ത് ജോലിക്കു പോകുന്ന അംഗങ്ങള്‍ വീട്ടില്‍ വ്യക്തിപരമായി അകലം പാലിക്കണം
ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് റൂം ക്വാറന്റൈന് തുടങ്ങുക
ഓഫീസുകളില്‍ ശ്രദ്ധിക്കുക
ജീവനക്കാര്‍ തമ്മില്‍ 2 മീറ്റര്‍ അകലം സൂക്ഷിക്കണം. ഇരിപ്പിടങ്ങള്‍ അകലത്തില്‍ ക്രമീകരിക്കുകയും പരമാവധി ഇടപെടലുകള്‍ കുറയ്ക്കേണ്ടതുമാണ്.
മൂക്കും വായും മൂടും വിധം മാസ്ക് ധരിക്കുക. 6 മണിക്കൂര്‍ ഇടവേളകളില്‍ പുതിയ മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കുക
ഫയലുകള്‍, പൊതുവായി ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍, ഫോട്ടോസ്റ്റാറ്റ്, ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പും പിന്‍പും കൈകള്‍ സാനിട്ടൈസ് ചെയ്യണം.
ജനാലകള്‍ മുഴുവന്‍ സമയവും തുറന്നിടുക.
ആഹാരം അവനവന്റെ ഇരിപ്പിടത്തില്‍ ഇരുന്ന് കഴിക്കുക
ജോലിസ്ഥലത്തെ പൊതു ശൗചാലയങ്ങള്‍ കരുതലോടെ ഉപയോഗിക്കുക. ജല ലഭ്യത ഉറപ്പാക്കുക. സോപ്പുപയോഗിച്ച് കൈകള്‍ 40 സെക്കന്റ് സമയമെടുത്ത് കഴുകുക
മേശ, കസേരപ്പിടികള്, കൈവരികള്‍, ഉപകരണങ്ങള്‍ ഇവയെല്ലാം അണുവിമുക്തമാക്കുക.
പ്രത്യേകം ശ്രദ്ധിക്കുക
• പൊതു സ്ഥലങ്ങളില്‍ തുപ്പരുത്
• ചപ്പുചവറുകള്‍ റോഡില്‍ വലിച്ചെറിയരുത്
• ക്യൂപാലിക്കേണ്ട സ്ഥലങ്ങളില്‍ അകലമിട്ട് നില്ക്കുക
• പൊതുഗതാഗത വാഹനങ്ങളില്‍ വ്യക്തിഗത അകലം സൂക്ഷിക്കാന്‍ പ്രയാസം തോന്നിയാല്‍ തിരക്കു കുറഞ്ഞ വാഹനത്തിനായി കാത്തു നില്ക്കുക
• തട്ടുകടകള്‍, ചായക്കടകള്‍, കടകള്‍, മാളുകള്‍ ഇവിടങ്ങളിലെല്ലാം പരമാവധി സമ്പര്‍ക്കം കുറയ്ക്കുകയും പരസ്പരം 2 മീറ്റര്‍ അകലമുറപ്പാക്കുകയും ചെയ്യുക.
• ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുക
• ഇടപെടുന്ന സ്ഥലമേതുമാകട്ടെ സ്വന്തമായും മറ്റുള്ളവരും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക.