സ്റ്റൈലിഷാവാൻ സ്റ്റൈലൻ ഡ്രസ്സ് കോഡ്
ഓരോ ദിനവും സ്റ്റൈലിഷായിരിക്കണമെന്നത് ഇന്നത്തെ പെണ്കുട്ടികള്ക്ക് നിര്ബന്ധമാണ്. യൂത്തിനെ പുതിയ ഗെറ്റപ്പില് മാറ്റുന്നതിനുള്ള പരീക്ഷണമാണ് ഫാഷന്ഡിസൈനേഴ്സ് ഓരോ ഡ്രസ്സിലും കാഴ്ചവെയ്ക്കുന്നത്.
ഷർട്ടും സ്കേർട്ടും കൂടിച്ചേർന്ന ‘അറ്റാച്ഡ് സ്കേർട്ട് ഡ്രസ്സ് ‘ ആണ് ഇപ്പോഴത്തെ ട്രെന്റ്. വയർ വരെ ഷർട്ടും അറ്റാച്ഡ് ആയി മുട്ട് വരെ സ്കേർട്ടും ആയിട്ട് ഇടാവുന്ന വസ്ത്രം.
നാട്ടിലെ കാലാവസ്ഥക്ക് വളരെയധികം അനുയോജ്യമാണെന്നതാണ് ഈ വസ്ത്രത്തിന്റെ പ്രത്യേകത. ഏവരും പിന്തുടരുന്ന ഒന്നാണ് ‘ജംസൂട്ട് ‘. പ്രിൻറഡ്, സ്ട്രിപ്ട്, പ്ലെയിൻ കളേഡ്, ചെക്ക്, ഫ്രിൽഡ്, സ്ലീവ്ലെസ്സ്, ഫുൾ സ്ലീവ്ഡ്, തുടങ്ങി വിവിധ രീതിയിലുള്ളവ ഇന്ന് വിപണിയിൽ ലഭ്യമാണ്. കാഷ്വൽ ഡ്രസ് ആണെങ്കിലും ട്രെൻഡി ലുക്ക് നൽകുന്നു എന്നതാണ് ജംസൂട്ടുകളുടെ ആകർഷണീയത.
വേനൽക്കാലത്തു എല്ലാവരും ഒഴിവാക്കുന്ന ഡ്രസ് ആണ് ജീന്സ്
എന്നാൽ ഈയടുത്ത ഇറങ്ങിയ ‘ഡെനിം ജോഗേഴ്സിന്റെ ആരാധകരായി തീര്ന്നിരിക്കുകയാണ് ഇന്നത്തെ തലമുറ. വളരെ സൗകര്യപ്രദവും ചൂട് ഒട്ടും തോന്നാത്തതും എന്നാൽ അതിലേറെ ട്രെൻഡിയുമാണന്നതാണ് ഈ ഡ്രസിന്റെ പ്രത്യേകത ലൂസ് അല്ലെങ്കിൽ ഫിറ്റ് ടി ഷർടട്ട്, ക്രോപ് ടോപ് തുടങ്ങിയവയുടെ കൂടെ വളരെ ക്യാഷ്വൽ ആയി ഇടാൻ കഴിയുന്ന ഒന്നാണ് ഡെനിം ജോഗേഴ്സ്.