ചൂടിനോട് വിടപറയാം :ധരിക്കാം ഈസി ബ്രീസി വസ്ത്രങ്ങൾ
ചൂട് സഹിക്കാൻ വയ്യ… ഫാനിന്റെ താഴെ ഇരുന്നാലും വിയർത്തു ഒലിക്കുന്നു… വേനൽ ചൂടിനെ കുറിച്ചുള്ള പരിഭവങ്ങൾ ആണ് എങ്ങും..മൂടിപൊതിഞ്ഞുഇരിക്കുന്ന വസ്ത്രങ്ങൾ മാറ്റി വേനലിൽ ധരിക്കാൻ പറ്റുന്ന വസ്ത്രങ്ങളെ പരിചയപ്പെടാം.
ട്യൂണിക്, മിഡി ഡ്രസ്, മാക്സി ഡ്രസ്, കഫ്താൻ തുടങ്ങിയ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് ധരിക്കാൻ സുഖപ്രദം.ഫ്രീസൈസിലുള്ളവയാണ് ഇവയിൽ കൂടുതലും. എല്ലാത്തരം ശരീരപ്രകൃതിയുള്ളവർക്കും ഒരുപോലെ യോജിക്കുന്ന വസ്ത്രങ്ങൾ ആണിവ . ഓഫീസിലും ഷോപ്പിങ്ങിനും പാർട്ടികൾക്കും ഈ ഡ്രസ്സുകളിൽ ഒരുപോലെ തിളങ്ങാനാകും
കോട്ടൺ, മസ്ലിൻ, ലിനൻ, സാറ്റിൻ തുടങ്ങിയ ഫാബ്രിക്കുകളിൽ ഈസി ബ്രീസി വസ്ത്രങ്ങൾ ലഭ്യമാണ്. ലെയറിങ് ചെയ്തും സ്റ്റൈൽ മാറ്റിയും ഇവയെ പുനരുപയോഗം ചെയ്യാം. അക്സസറീസ് ഇല്ലാതെയും കണ്ടംപററി ജൂവലറിയോടൊപ്പവും ഇവ ഉപയോഗിക്കാം. ന്യൂഡ് മേക്കപ്പാണ് കൂടുതലും അനുയോജ്യം. ലിപ്സിറ്റും ഐ ഹൈലൈറ്റിങ്ങുമെല്ലാം ആഘോഷങ്ങളനുസരിച്ച് ഇവയോടൊപ്പം ചെയ്യാം. ഇടുന്നയാളിന്റെ കംഫർട്ടിനനുസരിച്ച് വസ്ത്രത്തിന്റെ ലുക്ക് മാറ്റിയെഴുതാം.
സിംപ്ലിസിറ്റിയാണ് ഈ വസ്ത്രങ്ങളുടെ പ്രത്യേകത. ഹാൾട്ടർ നെക്കിലുള്ള പർപ്പിൾ ടൈ ആൻഡ് ഡൈ, റൗണ്ട് നെക്കിലുള്ള അസിമെട്രിക്കൽ ലിനൻ ട്യൂണിക് ചൂടുകാലത്ത് ഏറ്റവും സൗകര്യപ്രദമായ വസ്ത്രമാണ്. സാൽമൺ കളറിലുള്ള വി നെക്ക് ഫ്ളയേഡ് മാക്സി ഡ്രസും എത്ര സിംപിളാണ്. ചന്ദേരി കോട്ടണിലും ലിനനിലും സമ്മർ ഔട്ട്ഫിറ്റ് ലഭ്യമാണ് .