മാസ് ലുക്കില്‍ രൂപേഷ് പീതാംബരൻ

പി.ആര്‍ സുമേരന്‍


തടിച്ചു വീർത്തു അമിത ശരീര ഭാരവുമായി മെക്സിക്കൻ അപാരതയിൽ വില്ലൻ ആയി തിളങ്ങിയ രൂപേഷ് പീതാംബരൻ തടി കുറച്ചു ചെറിയ പയ്യനായി റഷ്യയിൽ നായകനാവുന്നു. മാസങ്ങൾ എടുത്ത കഠിന പ്രയത്നത്തിലൂടെ രൂപേഷ് പുതിയ ലൂക്കിലേക്ക് എത്തുകയായിരുന്നു.

മെക്സിക്കൻ അപരാതക്കുവേണ്ടി രൂപേഷ് ശരീരം കുറച്ചിരുന്നു .. എന്നാൽ അതിനേക്കാൾ ഭീകരമായ ട്രാൻസ്ഫോർമേഷൻ ആണ് റഷ്യക്ക് വേണ്ടി താരം ചെയ്തിരിക്കുന്നത് …. കുലുമിന ഫിലിംസിന്റെ ബാനറിൽ നിതിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്യുന്ന ത്രില്ലെർ മൂവി റഷ്യയിൽ ഗോപിക അനിലും ഗോവൻ ചലച്ചിത്രമേളയിലെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ രാവി കിഷോറും , ആര്യ മണികണ്ഠനും ,സംഗീത ചന്ദ്രനും ഉൾപ്പെടെ രൂപേഷ് പീതാംബരന് ആറു നായികമാരാണ്.

കൊറിയോഗ്രാഫർ Dr ശ്രീജിത്ത്‌ ഡാൻസിറ്റി , മോഡൽ അരുൺ സണ്ണി തുടങ്ങിയ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു . സബ്ജെക്ടിനു മാത്രം ഇമ്പോർട്ടൻസ് കൊടുത്തു അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തി തന്റെ ആദ്യ സിനിമ തന്നെ ഒരു പരീക്ഷണമാക്കിയിരിക്കുകയാണ് സംവിധായകൻ നിതിൻ തോമസ് കുരിശിങ്കൽ. പോസ്റ്റ്‌ പ്രൊഡക്ഷൻ പുരോഗമിക്കുന്ന റഷ്യ ഉടൻ റിലീസ് ചെയ്യും.കുലു മിന ഫിലിംസിന്‍റെ ബാനറില്‍ മെഹറലി പൊയ്ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് റഷ്യ നിര്‍മ്മിക്കുന്നത്.

മിജോ ജോസഫ്, ഡാലി നിധിന്‍, സിജോ തോമസ്, ഫെറിക് ഫ്രാന്‍സിസ് പട്രോപ്പില്‍, ടിന്‍റോ തോമസ് തളിയത്ത, ശരത്ത് ചിറവേലിക്കല്‍, ഗാഡ്വിന്‍ മിഖേല്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ക്യാമറ – സൈനുല്‍ ആബിദ്, എഡിറ്റര്‍- പ്രമോദ് ഓടായഞ്ചയല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍കുമാര്‍ അപ്പു. കോസ്റ്റ്യൂം – ഷൈബി ജോസഫ് ചക്കാലക്കല്‍, മേക്കപ്പ് – അന്‍സാരി ഇസ്മേക്ക്, ആര്‍ട്ട് – ജയന്‍ കളത്ത് പാഴൂര്‍ക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – നിധീഷ് ഇരിട്ട്, സ്റ്റില്‍ – അഭിന്ദ് കോപ്പാളം. പി ആര്‍ ഒ – പി ആര്‍ സുമേരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!