ബ്ലൂ ടീ അഥവാ ശംഖുപുഷ്പ ചായ
ട്രീന്‍ ടീയുടെ രുചി ഇഷ്ടമല്ലാത്തവര്‍ക്ക് അതെ ഗുണങ്ങളടങ്ങിയ പുതുമയേറിയ മറ്റൊരു ചായ പരിചയപ്പെടാം. പേര് പോലെ തന്നെ ബ്ലൂടിയ്ക്ക് ഒരുപാട് പ്രത്യേകതകളുമുണ്ട്. നീല ശംഖുപുഷ്പമാണ് ബ്ലൂടിക്കായി ഉപയോഗിക്കുന്നത്.
ഗ്രീന്‍ ടീയുടെത് പോലെ ചവര്‍പ്പ് ഇല്ല എന്നതാണ് ബ്ലൂടീയുടെ പ്രത്യേകത. മാത്രമല്ല നിരോക്സികാരങ്ങളാല് സമൃദമാണത്രെ നീലച്ചായ. ആരോഗ്യദായകമായ ഒന്നുകൂടെയാണ് ഈ ബ്ലൂടീ.
മാനസിക സമ്മര്‍ദ്ദം അകറ്റുകയും ശ്വാസനവ്യവസ്ഥയെ കഫവിമുക്തമാക്കുകയും ചെയ്യാന്‍ നീലച്ചായ ഉപകാരപ്പെടും. ആസ്തമ അസുഖങ്ങളുള്ളവര്‍ക്ക് ബ്ലൂ ടീ കുടിക്കുന്നത് ഉത്തമമാണ്.
അമിതവണ്ണമുള്ളവര്‍ക്കും ബ്ലൂ ടീ വളരെ ഉപകാരപ്രദമാണ്. സ്ഥിരമായി കുടിച്ചാല്‍ ശരീരഭാരത്തില്‍ കുറവ് അനുഭവപ്പെടുമെന്നാണ് പഠനങ്ങള്‍. മുടിയുടെ ആരോഗ്യത്തിനും നീലച്ചായ നല്ലതാണ്.