മുഖത്തെ ചുളിവുകള്‍ ബ്യൂട്ടിപാര്‍ലറുകളുടെ സഹായമില്ലാതെ മാറ്റാന്‍ ഇതാ ഒരു എളുപ്പവഴി

മുഖത്തെ ചുളിവുകള്‍ കാരണം ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണോ നിങ്ങള്‍ എങ്കിലിതാ നീണ്ടക്കാലം നിങ്ങളെ അകറ്റിയ പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അകാലത്തില്‍ തേടിയെത്തുന്ന ചുളിവുകളെ അകറ്റാം.

ചര്‍മത്തിന് ശരിയായ സംരക്ഷണം നല്‍കാത്തതാണ് ഈ ചുളിവുകളുടെ പ്രധാന കാരണം. അതുപോലെ തന്നെ വെയില്‍ കൊള്ളുന്നതും മുഖചര്‍മ്മത്തില്‍ ചുളിവുകളുണ്ടാക്കാം. മുഖം മസാജു ചെയ്യുമ്പോഴയും ക്രീമോ,പൗഡറോ മറ്റോ ഉപയോഗിക്കുമ്പോള്‍ കൈകളുടെ ദിശ താഴേയ്ക്കാണെങ്കിലും ചുളിവുകള്‍ വരാന്‍ സാധ്യതയുണ്ട്.

മസാജു ചെയ്യുമ്പോ കൈവിരലുകള്‍ മുകളിലേക്കോ വശങ്ങളിലേക്കോ മാത്രമേ ചലിപ്പിക്കാവൂ. പരമാവധി ഉറങ്ങുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകുക. ശേഷം നറിഷിങ് ക്രീം മുഖത്തും കഴുത്തിലും പുരട്ടണം. ഇങ്ങനെ നിത്യവും ചെയ്യുന്നത് മൂലം മുഖ ചര്‍മ്മത്തിലെ ചുളിവുകള്‍ നീങ്ങും.

കൂടാതെ പാല്‍പ്പാടയില്‍ നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ മുഖത്തെ ചുളിവുകള്‍ അകലും. മുഖത്ത് പഴച്ചാറുകള്‍ പുരട്ടുന്നതും മുഖത്തിന്റെ എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ചര്‍മത്തിലെ അഴുക്കകറ്റാനും മൃദുത്വം വരാനും ഇത് സഹായിക്കും. പഴുത്ത പപ്പായയോ, ആപ്പിളോ ഒക്കെ ഇതിനായി ഉപയോഗിക്കാം.

നിത്യവും കുളിക്കും മുന്‍പ് എണ്ണയോ ലോഷനോ പുരട്ടി മസാജ് ചെയ്യുന്നത് ഉത്തമമായിരിക്കും. കുളി കഴിഞ്ഞതിന് ശേഷം മുഖത്തും കഴുത്തിലും മോയ്‌സ്ചറൈസര്‍ ക്രീം പുരട്ടുന്നതും ചര്‍മ്മത്തിന് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!