റോസ് നന്നായി പുഷ്പിക്കാൻ ഇങ്ങനെ ചെയ്താൽ മതി
നമ്മുടെ പൂന്തോട്ടത്തിലെ അഭിവാജ്യ ഘടകമാണ് റോസ് . റോസ് മുരടിച്ചു നിൽക്കുകയും വേണ്ടപോലെ പൂവിടാത്തതും നമ്മെ സങ്കടപ്പെടുത്തുന്നു . ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ റോസ് നന്നായി പുഷ്പിക്കും
ചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുറച്ച് മണ്ണ് എടുക്കുക .അതിലേക്ക് ചകിരിച്ചോറ് ,കുറച്ച് വേപ്പിൻപിണ്ണാക്ക് ,ലേശം എല്ലുപൊടി ,എന്നിവയിടുക .നന്നായി മിക്സ് ചെയ്യുക .ചട്ടിയിലോ ഗ്രോ ബാഗിലോ അടിഭാഗത്ത് കുറച്ച് ഓടിൻ കഷണമോ ഇഷ്ടികപ്പൊടിയോ ഇട്ടതിനുശേഷം നമ്മൾ തയ്യാറാക്കിയ മിശ്രിതം ഇട്ടു കൊടുക്കുക . കുറച്ച് വെള്ളം ഒഴിച്ചതിനുശേഷം റോസിൻറെ മൂത്ത കമ്പ് നോക്കി വെട്ടി നടുക .ഒന്നര ആഴ്ച തണലത്ത് റോസിൻറെ ചട്ടി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .നന്നായി പൂവിടാൻ ആണ് ഇങ്ങനെ ചെയ്യുന്നത് .എല്ലാദിവസവും വെള്ളമൊഴിച്ചു കൊടുക്കാൻ ശ്രദ്ധിക്കണം .പൂവിട്ടു തുടങ്ങുമ്പോൾ വെയിൽ കിട്ടുന്ന ഭാഗത്തേക്ക് മാറ്റിവയ്ക്കാം .പൂവ് പിടിച്ചു തുടങ്ങിയാൽ അതിൻറെ മുകൾഭാഗം കട്ട് ചെയ്യുന്നത് റോസ് നന്നായി പൂവിടാൻ സഹായിക്കും
പഴത്തൊലി ,തേയിലച്ചണ്ടി ,മുട്ടത്തോട് ,പച്ചക്കറി വേസ്റ്റ് എന്നിവ അരച്ച് ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നതും റോസ് നന്നായി പുഷ്പിക്കാൻ സഹായിക്കും .