ചീരച്ചേമ്പ് കൃഷി ചെയ്യൂ…കൊളസ്‌ട്രോള്‍ അകറ്റൂ

രുചികരവും ഏറെ പോഷകസമൃദ്ധവുമായ ഇലക്കറിയിനമാണ് ഇലച്ചേമ്പ്. ചീരച്ചേമ്പെന്നും വിത്തില്ലാച്ചേമ്പെന്നും കൂടി അറിയപ്പെടുന്ന ഇലച്ചേമ്പ് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഉത്തമമാണ്.

ചെടിയുടെ ഇലകള്‍ സാധാരണ ചേമ്പിലകളില്‍ നിന്നും വ്യത്യസ്തമാണ്. ഇതിന് കിഴങ്ങുകളുണ്ടാകില്ല. ഇലകളും തണ്ടുകളും പൂര്‍ണമായും കറികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.

തറയിലും ഗ്രോബാഗിലും നന്നായി വളരുന്ന ചീരച്ചേമ്പിന് തണല്‍ ആവശ്യമാണ്. ചെടികള്‍ വളരുന്നതിനനുസരിച്ച് ചുവട്ടില്‍ ധാരാളമായുണ്ടാകുന്ന ചെറുതൈകളാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്.

അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ചീരച്ചേമ്പ് ദിവസവും നനയ്ക്കുകയും നന്നായി വളപ്രയോഗം നടത്തുകയും ചെയ്താല്‍ കരുത്തോടെ വളരും.

പോഷകസമൃദ്ധമായ കറിക്കുള്ള ഇലകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. കീടബാധ ഉണ്ടാകാന്‍ സാധ്യതയില്ലാത്തതുകൊണ്ട് കീടനാശിനി പ്രയോഗത്തിന്റെ ആവശ്യവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *