പാലപ്പം
പച്ചരിപ്പൊടി അര കിലോഗ്രാം
തേങ്ങ ചിരവിയത് അര മുറി
കള്ള് 4/3 ഗ്ലാസ്സ്
യീസ്റ്റ് അര സ്പൂൺ
മുട്ടയുടെ വെള്ള 1
പഞ്ചസാര 1 സ്പൂൺ
റവ തരി കുറുക്കിയത് അര കപ്പ്
വെള്ളമൊഴിച്ച തേങ്ങപ്പാൽ അര ഗ്ലാസ്സ്
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്നവധം
അരിപ്പൊടിയിൽ കള്ള്, തേങ്ങപ്പീര, യീസ്റ്റ് എന്നിവ കലർത്തി നന്നായി കുഴച്ച ശേഷം ഒരു സ്പൂൺ പഞ്ചസാര ചേർക്കുക. കുഴച്ച മാവിൽ റവതരി കുറുക്കിയത് ചേർത്ത് മൂടി വയ്ക്കുക. നാലു മണിക്കൂർ കഴിഞ്ഞ് മുട്ടയുടെ വെള്ളയും തേങ്ങപ്പാലും അടിച്ചുചേർക്കണം. പിന്നെ ഉപ്പ് ചേർത്ത് അയവിൽ കലക്കുക. നന്നായി പൊങ്ങി കഴിഞ്ഞാൽ അപ്പ ചട്ടിയിൽ ചുട്ടെടുക്കാം.