മുഖം തിളങ്ങാൻ 10 വഴികൾ
ആരോഗ്യകരമായ സൗന്ദര്യത്തെ കുറിച്ച് ചിന്തിക്കാൻ പോലും നമുക്ക് സമയം ഇല്ല..മുഖത്ത് പടോ ചുളിവോ വീണാൽ കോൺഫിഡൻസും ഉറക്കവും നഷ്ടപ്പെടും . പരമ്പരാഗതമായി സൗന്ദര്യം കാത്തുസൂഷിക്കാൻ ഉപയോഗിവന്നിരുന്ന 10 മാർഗങ്ങൾ ആണ് ഇന്നത്തെ ചമയത്തിൽ ഉള്ളത്.
1. ജാതിക്ക പാലിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കി രാത്രി മുഖത്ത് പുരട്ടുക.
2. പാളയൻകോടൻ വാഴയുടെ മൂത്ത പച്ച ഇലയും പച്ചമഞ്ഞളും കൂടി അരച്ച് മുഖത്ത് പുരട്ടി ഒരു മണിക്കൂർ ശേഷം കഴുകിക്കളയുക.
3. ക്യാരറ്റും, ഉരുളക്കിഴങ്ങും സമം അരച്ച് കുഴമ്പ് രൂപത്തിലാക്കി, കണ്ണിനു ചുറ്റും പുരട്ടിയാൽ കറുപ്പ് മാറ്റും.
4. ക്യാരറ്റ് നന്നായി അരച്ച് പാലും മുട്ടയുടെ മഞ്ഞയും ചേർത്ത് മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകാം.
5. പേരാലിന്റെ പഴുത്ത ഇല അരച്ചെടുത്ത് വെണ്ണ ചേർത്ത് മുഖത്തു പുരട്ടുന്നത് വളരെ ഗുണം ചെയ്യും.
6. മഞ്ഞളും ചെറുനാരക ത്തിന്റെ തളിരിലയും, നന്നായി അരച്ചെടുത്ത് മുഖത്തു പുരട്ടി ഒരു മണിക്കൂർ ശേഷം ചൂടുവെള്ളത്തിൽ കഴുകുക.
7. കടലമാവും മഞ്ഞൾപൊടിയും കൂടി തൈരിൽ കുഴച്ച് മുഖത്തും കഴുത്തിലും പുരട്ടുന്നത് നല്ലതാണ്.
8. വെള്ളരിയുടെ നീരിൽ തുല്യഅളവിൽ പശുവിൻപാൽ ചേർത്ത്, പഞ്ഞിയിൽ മുക്കി മുഖ തിന്റെ കീഴ് ഭാഗത്തുനിന്ന് മുകൾ ഭാഗത്തേക്ക് തേച്ചു പിടിപ്പിക്കുക.
9. രാമച്ചം പൊടിച്ചെടുത്ത് തേനിൽ ചാലിച്ച് മുഖത്തു പുരട്ടുക, അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
10. മുള്ളങ്കിയുടെ നീരിൽ സമം നാരങ്ങാ നീരും, തക്കാളി നീരും, യോജിപ്പിച്ച് മുഖത്ത് പുരട്ടുക അരമണിക്കൂർ ശേഷം കഴുകിക്കളയുക.