എന്‍റെ കലാലയം
അഭിരാമി
ഇനിയും കാണുമെന്നു
കരുതിയില്ല ഞാൻ
നനുനനുത്തൊരെൻ കാലൊച്ച അകന്നു എന്നു
നീയും നിനച്ചോ…
ഞാനും നീയും നമ്മളും ചേരാത്ത ദിനങ്ങൾ വിരസമെന്നു മന്ത്രിച്ചാരോ നിന്നിലെ തണലും തലോടലും നീ നൽകിയ സാന്ത്വനവും നേടുവീർപ്പും ഓർമ്മയാകും എന്നു കരുതി ഞാൻ..
നേരം പുലർന്നാൽ നിൻ ചാരത്തണയാം എന്നൊരാശയും വെറുതെ നിന്നെ വിട്ടുപോകാൻ കഴിയാതെ തേങ്ങി നിന്നൊരാ സായാഹ്നവും നിന്നെ മാത്രം സ്വപ്നം കണ്ടൊരാ രാത്രിയും തീരാ നൊമ്പരമായെൻ ഉള്ളിൽ
തുടിക്കുന്നൊരു ഓർമയായി നീ…..
നിന്നിലേക്കണയാൻ…..
നിൻ ചാരത്തിരിക്കാൻ വല്ലാതെ മോഹിച്ചു ഞാൻ
എന്റെ ദുഃഖത്തിൽ ആഴം അറിഞ്ഞോ എന്തോ…
ഒടുവിൽ അന്തിമ വിധി എത്തിയോ
നിന്നിലേക്ക് അണയാനുള്ള ദൂരം ഇല്ലാതാകുന്നൊ
അജ്ഞത ആകുന്ന ഇരുളകറ്റാൻ
അറിവാകുന്ന വെളിച്ചത്തിന് എന്റെ പ്രിയ
കലാലയമേ ഞാൻ വരുന്നു……