” ദി റീബർത് ” റൂട്സ് വീഡിയോയിൽ ഇന്ന് മുതൽ.


ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകജനസംഖ്യയുടെ ഏകദേശം പതിനഞ്ച് ശതമാനം ആളുകൾ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോടെയാണ് ജീവിക്കുന്നത്. മറ്റേതൊരു സാധാരണ മനുഷ്യനെയും പോലെ ജീവിതത്തിന്റെ മുൻ‌നിരയിലേക്ക് വരാനുള്ള അവകാശം അവർക്കുമുണ്ട്. മൈസൂരിലെ ഒരു കൂട്ടം രക്ഷകർത്താക്കൾ ഇങ്ങനെ വൈകല്യങ്ങളുള്ള കുട്ടികളെ മുൻപന്തിയിലേക്ക് കൊണ്ട് വരുന്നതിൽ വിജയം നേടുകയും അവരെ മാറ്റി നിർത്തേണ്ടതില്ല എന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയുമാണ്.


ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ദി റീബർത്’ എന്ന ഡോക്യുമെൻ്ററി അവരുടെ ജീവിതം കൂടുതൽ അടുത്തറിയുവാൻ അവസരം ഒരുക്കുകയാണ്. 2017ൽ നാഷണൽ അവാർഡ് സ്പെഷ്യൽ ജൂറി പരാമർശം നേടിയ ‘ദി റീബർത്’ റൂട്സ് വീഡിയോയിലൂടെ കാണാം.


ഛായാഗ്രഹണം-നിഖിൽ എസ് പ്രവീൺ, സംഗീതം-സച്ചിൻ ശങ്കർ മന്നത്ത്,എഡിറ്റർ-ആനൂപ് ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സബിത ജയരാജ്,കോ പ്രൊഡ്യൂസർ-സാജൻ തൈരിൽ ടോം, ക്യാപ്റ്റൻ മാത്യു ജോർജ്ജ്,കോ ഡയറക്ടർ-ധനു ജയരാജ്.കോസ്റ്റ്യൂം ഡിസൈനർ-സൂര്യ രവീന്ദ്രൻ, ഓഡിയോ ഗ്രാഫർ-രംഗനാഥ് രവി.

Leave a Reply

Your email address will not be published. Required fields are marked *